Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

വാഹന വില്‍പന കണക്കുകളും പിഎംഐ ഡാറ്റയും നിര്‍ണ്ണായക സ്വാധീനം ചെലുത്തും

കൊച്ചി: വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ചാണ് ഇന്ത്യയുള്‍പ്പടെയുള്ള ആഗോള വിപണികള്‍ മുന്നേറുന്നത്, വികെ വിജയകുമാര്‍, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജസിറ്റ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നിരീക്ഷിക്കുന്നു. ഇന്ത്യന്‍ വിപണി അമിത മൂല്യനിര്‍ണയത്തിലാണെന്ന് മാത്രമല്ല, ബാങ്കിംഗ്, റിഫൈനറികള്‍ ഒഴികെ ആദ്യ പാദ വരുമാന വളര്‍ച്ച മന്ദഗതിയിലാണ്. ഗ്രാമീണ ഡിമാന്‍ഡ് അര്‍ത്ഥവത്തായ രീതിയില്‍ ഉയര്‍ന്നിട്ടുമില്ല.

ഈ സാഹചര്യത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് വിജയകുമാര്‍ പറഞ്ഞു. പ്രത്യേകിച്ചും ചെറുകിട, ഇടത്തരം സ്റ്റോക്കുകളില്‍.ചൈനീസ് സര്‍ക്കാര്‍ ഉത്തേജന പദ്ധതികള്‍ പ്രഖ്യാപിച്ചതും യുഎസ് സമ്പദ് വ്യവസ്ഥയുടെ സോഫ്റ്റ് ലാന്റിംഗുമാണ് വിപണിയെ ഉയര്‍ത്തുന്നതെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ അറിയിക്കുന്നു.

ജൂലൈയിലെ വില്‍പന കണക്കുകള്‍ പ്രഖ്യാപിക്കുന്നതിനാല്‍ വാഹന ഓഹരികള്‍ തിങ്കളാഴ്ച ശ്രദ്ധയാകര്‍ഷിക്കും. ജൂലൈ മാനുഫാക്ച്വറിംഗ്് പിഎംഐ ഡാറ്റയാണ് മറ്റൊരു നിര്‍ണ്ണായക ഘടകം. 19887 ന് മുകളില്‍ മാത്രമേ അപ്‌ട്രെന്റ് സ്ഥിരീകരിക്കാനാകൂ, തപ്‌സെ പറഞ്ഞു.

X
Top