മുംബൈ: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഒക്ടോബര്‍ 7 നിശ്ചയിച്ചിരിക്കയാണ് ജ്വല്ലറി കമ്പനിയായ അന്‍ഷുനി കൊമേഴ്‌സ്യല്‍സ്. ഒക്ടോബര്‍ 6 ന് ഓഹരി എക്‌സ് ബോണസാകും. 4:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങുന്നത്.
നിലവിലുള്ള 1 ഓഹരിയ്ക്ക് 4 ബോണസ് ഓഹരികള്‍ ലഭ്യമാകും. ഡയമണ്ട് കട്ടിംഗ്, ആഭരണങ്ങള്‍, വിലയേറിയ ലോഹങ്ങള്‍ എന്നിവയുടെ വില്‍പന എന്നിവ നടത്തുന്ന കമ്പനിയാണ് അന്‍ഷുനി.