
മുംബൈ: ജ്യോതി സ്ട്രക്ചേഴ്സിന് പുതിയ ഓർഡർ ലഭിച്ചു. സ്റ്റെർലൈറ്റ് പവർ ട്രാൻസ്മിഷനിൽ നിന്ന് ടേൺകീ വിതരണത്തിനായിയുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. 237 കോടി രൂപയാണ് നിർദിഷ്ട ഓർഡർഡിന്റെ മൂല്യം. ഓർഡർ വിജയത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 3.81 ശതമാനം ഉയർന്ന് 17.70 രൂപയിലെത്തി.
ഗോവയിലും കർണാടകയിലും 400 കിലോവോൾട്ട് & 220 കിലോവോൾട്ട് ഡബിൾ സർക്യൂട്ട് ട്രാൻസ്മിഷൻ ലൈനിന്റെ ടേൺകീ വിതരണത്തിനും നിർമ്മാണത്തിനുമുള്ള കരാർ ആണ് കമ്പനിക്ക് ലഭിച്ചതെന്നും. 237 കോടി രൂപ മൂല്യമുള്ള കരാർ 2023 ഡിസംബറിനും 2024 ജൂലൈയ്ക്കും ഇടയിൽ ഘട്ടം ഘട്ടമായി കമ്മീഷൻ ചെയ്യുമെന്നും ജ്യോതി സ്ട്രക്ചേഴ്സ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
പവർ ട്രാൻസ്മിഷൻ മേഖലയിൽ ടേൺകീ പരിഹാരങ്ങൾ നൽകുന്ന പ്രമുഖ കമ്പനിയാണ് ജ്യോതി സ്ട്രക്ചേഴ്സ്. 2023 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ കമ്പനി 16.22 കോടി രൂപയുടെ മൊത്തം വരുമാനം നേടി.