ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സ്‌പൈസ് ജെറ്റ് പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം കണ്ടുകെട്ടണമെന്ന് കലാനിധി മാരന്

ന്യൂഡല്ഹി: സ്‌പൈസ് ജെറ്റ് പ്രതിദിന വരുമാനത്തിന്റെ 50 ശതമാനം കണ്ടുകെട്ടണമെന്ന് സണ് ഗ്രൂപ്പ് ചെയര്മാന് കലാനിധി മാരന് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മാരന്‍ ഡല്ഹി ഹൈക്കോടതിയില് അപേക്ഷ നല്കി.ആഴ്ചതോറും പണം നല്‍കണമെന്ന് മാരന്‍ ആവശ്യപ്പെട്ടു.

മാരന്റെ അപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി സ്‌പൈസ് ജെറ്റിന് നോട്ടീസ് അയച്ചു. ആസ്തികളുടെയും ബാധ്യതകളുടെയും സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും നല്‍കണം.

സ്‌പൈസ് ജെറ്റ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗിനോട് ഓഗസ്റ്റ് 24 ന് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവ് പാലിക്കാത്തതിന് പുറമേ സ്‌പൈസ് ജെറ്റ് ഇതുവരെ സ്വത്തുക്കളുടെയും ബാധ്യതകളുടെയും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെന്ന് മാരന്റെ അഭിഭാഷകന്‍ മൈനിഡര്‍ സിംഗ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ ഉത്തരവുകള്‍ ലംഘിക്കാന്‍ സ്‌പൈസ് ജെറ്റ് മനഃപൂര്‍വമായ പദ്ധതി ആസൂത്രണം ചെയ്തു.

കോടതി ഉത്തരവുകള് പാലിക്കാത്തതിനാല് സ്‌പൈസ്് ജെറ്റ് തനിയ്ക്ക് തരാനുള്ള തുക 393 കോടി രൂപയായി ഉയര്ന്നു. കോടതി കടുത്ത നടപടി സ്വീകരിച്ചില്ലെങ്കില് സ്‌പൈസ് ജെറ്റ് ആവശ്യമായ രേഖകള് ഫയല് ചെയ്യില്ല. കൂടാതെ തുക നല്‍കാനും അവര്‍ തയ്യാറാകില്ല, മാരന്‍ പറഞ്ഞു.

270 കോടി രൂപയുടെ ബാങ്ക് ഗാരന്റി  കാശാക്കി പണം കലാനിധി മാരന് നല്‍കണമെന്ന് സുപ്രീംകോടതി നേരത്തെ സ്‌പൈസ്‌ജെറ്റിനോട് പറഞ്ഞിരുന്നു. കലാനിധി മാരനും അദ്ദേഹത്തിന്റെ കല്‍ എയര്‍വേസിനുമുള്ള 578 കോടി രൂപയുടെ കുടിശ്ശികയിലേക്ക് ഈ തുക വകയിരുത്താമെന്നും ബെഞ്ച് വ്യക്തമാക്കി. ഇടക്കാല വിധിയുടെ പലിശ ഇനത്തില്‍ 75 കോടി രൂപ മൂന്നുമാസത്തിനകം നല്‍കാനും നിര്‍ദേശിച്ചു.

578 കോടി രൂപ നല്‍കാനായിരുന്നു നേരത്തേ ഡല്‍ഹി ഹൈകോടതി വിധിച്ചത്. അതില്‍ 308 കോടി രൂപ ഇതിനകം നല്‍കി. ശേഷിക്കുന്ന തുകയും പലിശയും നല്‍കാനാണ് സുപ്രീംകോടതി വിധി.

ഓഹരി കൈമാറ്റത്തര്‍ക്കവുമായി ബന്ധപ്പെട്ട് 243 കോടി രൂപ പലിശയായി നിക്ഷേപിക്കാന്‍ എയര്‍ലൈന്‍സിനോട് 2020 നവംബര്‍ രണ്ടിന് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ സ്പൈസ് ജെറ്റ് നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

X
Top