പണപ്പെരുപ്പത്തിൽ നേരിയ ആശ്വാസം; കേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷംപിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്ര

കൽപ്പതരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡിന് 2,290 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു

മുംബൈ: കൽപ്പതരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് 2,290 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടി. പവർ, ഇൻഫ്രാസ്ട്രക്ചർ കോൺട്രാക്‌ടിംഗ് മേഖലയിലെ പ്രമുഖ ആഗോള ഇപിസി (എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) കമ്പനിയാണ് കൽപതരു പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് (കെപിടിഎൽ). കമ്പനിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും സംയുക്തമായാണ് 2,290 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതെന്ന് കെപിടിഎൽ പ്രസ്താവനയിൽ പറഞ്ഞു. പവർ ട്രാൻസ്മിഷൻ ബിസിനസിനുള്ള 1,416 കോടി രൂപയുടെ രാജ്യാന്തര വിപണിയിൽ നിന്നുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. ബാക്കിയുള്ള 874 കോടി രൂപയുടെ ഓർഡർ കമ്പനിയുടെ അനുബന്ധ സ്ഥാപനം നേടിയതാണ്.

അതിൽ കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ എലിവേറ്റഡ് വയഡക്ട്, അഞ്ച് എലിവേറ്റഡ് സ്റ്റേഷനുകൾ, കൂടാതെ ഡാറ്റാ സെന്റർ, ബി ആൻഡ് എഫ് തുടങ്ങിയവയ്ക്കുള്ള സിവിൽ വർക്കുകൾ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുരക്ഷിതമാക്കിയ പുതിയ ഓർഡറുകൾ ആഗോള വ്യാപനത്തെ കൂടുതൽ വൈവിധ്യവത്കരിക്കാനും ബിസിനസ് വെർട്ടിക്കലുകളിലുടനീളം തങ്ങളുടെ ഓർഡർ മിക്‌സ് മെച്ചപ്പെടുത്താനും സഹായിച്ചതായി കമ്പനി അറിയിച്ചു. സിവിൽ, ഇലക്ട്രിക്കൽ, ഹെവി ഇൻഫ്രാസ്ട്രക്ചർ ബിസിനസുകളിലെ തങ്ങളുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം ആഗോള തലത്തിലെ ഇപിസി സ്‌പെയ്‌സിൽ ഇത് കമ്പനിയുടെ വിപണി സ്ഥാനം മെച്ചപ്പെടുത്തുമെന്ന് കെപിടിഎൽ പറഞ്ഞു.

X
Top