ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നേട്ടമുണ്ടാക്കി കല്‍പതരു പവര്‍ ഓഹരി

ന്യൂഡല്‍ഹി: 99 കോടി രൂപയുടെ നോണ്‍ കര്‍വേട്ടബിള്‍ ഡിബെഞ്ച്വറുകള്‍ (എന്‍സിഡി) പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കല്‍പതരു പവര്‍ ഓഹരികള്‍ വ്യാഴാഴ്ച 3 ശതമാനത്തോളം ഉയര്‍ന്നു. നിലവില്‍518.25 രൂപ വിലയുള്ള ഓഹരി, 5,20,50,100,200 ദിന മൂവിംഗ് ആവറേജിന് മുകളിലാണ്.

52 ആഴ്ച ഉയരമായ 532.75 രൂപയില്‍ നിന്നും 2.95 ശതമാനം മാത്രം താഴെ. നടപ്പ് വര്‍ഷത്തില്‍ 38.3 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കി. 99 കോടി രൂപയുടെ ലിസ്റ്റഡ്, റേറ്റഡ്, അണ്‍സെക്യൂര്‍ഡ്, റിഡീമബിള്‍, ടാക്‌സബിള്‍, നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തില്‍ ഇഷ്യൂ ചെയ്യുന്നതിന് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി, എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ കമ്പനി അറിയിച്ചു.

എന്‍സിഡികള്‍ക്ക് 10 ലക്ഷം രൂപ മുഖവിലയുണ്ട്. മൊത്ത കട വിപണിയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. കടപ്പത്രങ്ങള്‍ അനുവദിക്കുന്ന തീയതി 2022 ഡിസംബര്‍ 9-ന്, അതായത് നാളെ.

2025 ഡിസംബര്‍ 9-ന് റിഡീം ചെയ്യും. 8.46% കൂപ്പണ്‍ നിരക്ക് ഉണ്ട് (റിപ്പോ നിരക്കും സ്പ്രെഡ് 2.21%). ആദ്യ കൂപ്പണ്‍ പേയ്മെന്റ് 2023 ഡിസംബര്‍ 9-നും ബാക്കിയുള്ള 2 കൂപ്പണ്‍ പേയ്മെന്റുകള്‍ അതേ ദിവസം (ഡിസംബര്‍ 9) 2024-ലും 2025-ലും നടത്തും. പ്രധാന പേയ്മെന്റും 2025 ഡിസംബര്‍ 9-ന് നടക്കും.

1981 ല്‍ സ്ഥാപിതമായ കല്‍പതരു പവര്‍ ട്രാന്‍സ്മിഷന്‍ മിഡ് ക്യാപ്പ് കമ്പനിയാണ്. (വിപണി മൂല്യം 7710 കോടി രൂപ). പവര്‍ സപ്ലൈ, പ്രോജക്ട് മാനേജ്മെന്റ് ഫീസ്, മറ്റ് പ്രവര്‍ത്തന വരുമാനം, ഫിനാന്‍സ് ലീസുകളില്‍ നിന്നുള്ള വരുമാനം എന്നിവയാണ് വരുമാന സ്രോതസ്സുകള്‍.

X
Top