ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

അരാംകോയിൽ നിന്ന് 3.4 ബില്യൺ റിയാലിൻ്റെ കരാറുകൾ സ്വന്തമാക്കി കൽപതരു പ്രോജക്ട്‌സ്

സൗദി അറേബ്യയിൽ ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കുന്നതിനായി അരാംകോയിൽ നിന്ന് 3.4 ബില്യൺ സൗദി റിയാലിൻ്റെ (എസ്എആർ) മൂന്ന് കരാറുകൾ നേടിയതായി കൽപതരു പ്രോജക്ട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് അറിയിച്ചു.

രാജ്യത്ത് മാസ്റ്റർ ഗ്യാസ് സിസ്റ്റം നെറ്റ്‌വർക്കിന്റെ (MGS-3) മൂന്നാം ഘട്ട വിപുലീകരണത്തിൻ്റെ മൂന്ന് പാക്കേജുകൾക്കായുള്ള ഇപിസി ജോലികൾക്കായി സൗദി അറേബ്യയിലെ എനർജി കമ്പനിയായ അരാംകോയിൽ നിന്ന് ഒരു ലെറ്റർ ഓഫ് ഇൻ്റൻ്റ് (എൽഒഐ) ലഭിച്ചതായി മാർച്ചിൽ, കൽപ്പതരു പ്രോജക്ട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് (കെപിഐഎൽ) പ്രഖ്യാപിച്ചു.

3.4 ബില്യൺ റിയാലിൻ്റെ (നിലവിൽ 7,550 കോടി രൂപയ്ക്ക് തുല്യമായ) കരാർ മൂല്യത്തിനുള്ള മൂന്ന് കരാറുകളിൽ കമ്പനി ഞായറാഴ്ച ഒപ്പുവച്ചതായി കെപിഐഎൽ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

800 കിലോമീറ്ററിലധികം ലാറ്ററൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതാണ് ജോലിയുടെ വ്യാപ്തി. മേഖലയിലെ വിവിധ വ്യാവസായിക ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം ചെയ്യൂന്നതിന് നിലവിലുള്ള ഗ്യാസ് ശൃംഖല വിപുലീകരിക്കാനാണ് എംജിഎസ്-3 ലക്ഷ്യമിടുന്നത്.

X
Top