ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഏകീകൃത നികുതിയ്ക്ക് ശേഷമുള്ള ലാഭം 10 ശതമാനം ഉയര്‍ത്തി കല്യാണ്‍ ജ്വല്ലേഴ്‌സ്

ന്യൂഡല്‍ഹി: നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭത്തില്‍ (PAT) 10.34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരിക്കയാണ് കല്യാണ്‍ ജ്വല്ലേഴ്‌സ്. 148.43 കോടി രൂപയാണ് കമ്പനിയുടെ മൂന്നാംപാദ ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 134.52 കോടി രൂപയായിരുന്നു.

ഏകീകൃത വരുമാനം 13.06 ശതമാനം വളര്‍ന്ന് 3,884.09 കോടി രൂപയായി. ഇന്ത്യന്‍ ഓപ്പറേഷന്‍സ് രേഖപ്പെടുത്തിയ ഇബിറ്റ 276 കോടി രൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 253 കോടി രൂപയായിരുന്നു.

ഇ-കൊമേഴ്സ് വിഭാഗമായ കാന്‍ഡറെ 44 കോടി രൂപ വരുമാനം രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പത്തേത് 47 കോടി രൂപ. മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം24 ശതമാനം വര്‍ധിച്ച് 641 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 515 കോടി രൂപയായിരുന്നു ഇത്.

മൊത്തത്തിലുള്ള ഏകീകൃത വരുമാനത്തില്‍ മിഡില്‍ ഈസ്റ്റ് സംഭാവന 16.5 ശതമാനമാണ്. വിവാഹ സീസണിലെ ഡിമാന്‍ഡ് കാരണം എല്ലാ വിപണികളിലും ശക്തമായ മുന്നേറ്റമാണ് കാണുന്നത്,’ കല്യാണ് ജ്വല്ലേഴ്സ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറയുന്നു. 2023 ല്‍ 52 പുതിയ ഷോറൂമുകള്‍ തുറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

X
Top