Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കല്യാൺ ജൂവലേഴ്‌സ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കാൻഡറെ മുംബൈയിൽ ഓഫ്‌ലൈൻ സ്റ്റോർ തുറക്കുന്നു

മുംബൈ: കല്യാൺ ജ്വല്ലേഴ്‌സിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കാൻഡറെ, ദീപാവലിക്ക് മുമ്പ് മുംബൈയിൽ ആദ്യത്തെ ഫിസിക്കൽ സ്റ്റോർ തുറക്കാൻ ഒരുങ്ങുന്നു. കാൻഡറിന് ഇതുവരെ ഓൺലൈൻ സാന്നിധ്യം മാത്രമാണ് ഉണ്ടായിരുന്നത്.

2022 സാമ്പത്തിക വർഷത്തിൽ 141 കോടി രൂപയുടെ വരുമാനം നേടിയതോടെ കാൻഡറെയുടെ ജനപ്രീതിയും അടിത്തറയും ഉയർന്നതായും. ഇത് കല്യാൺ ബ്രാൻഡ് ഏറ്റെടുത്തതിനുശേഷം 83 ശതമാനം വളർച്ച നേടിയതായും കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യൻ ലിമിറ്റഡ് ചെയർമാൻ വിനോദ് റായ് പറഞ്ഞു. പ്രമുഖ വിപണികളിൽ ബ്രാൻഡ് ശക്തമായ സാന്നിധ്യവും ഉപയോക്തൃ വിശ്വസ്തതയും രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

സാങ്കേതിക ഇൻഫ്രാസ്ട്രക്ചറിലും ബ്രാൻഡിംഗിലും നിക്ഷേപം തുടരുമ്പോൾ ഓഫ്‌ലൈൻ സാന്നിധ്യം കെട്ടിപ്പടുക്കുന്നതിലും തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും. അതുവഴി ഉപഭോക്താക്കൾക്ക് സമ്പൂർണ്ണ ഓമ്‌നി ചാനൽ അനുഭവം വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2022 സാമ്പത്തിക വർഷത്തിൽ കമ്പനി 12,500 കോടിയിൽ കൂടുതലുള്ള വരുമാനവും 380 കോടിയിലധികം രൂപയുടെ നികുതിയാനത്താര ലാഭവും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് 18 പുതിയ ഷോറൂമുകൾ ആരംഭിച്ച സ്ഥാപനത്തിന് നിലവിൽ 124 സ്റ്റോറുകളുടെ ശൃംഖലയുണ്ട്.

X
Top