ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

27% ഉയർന്ന് കല്യാൺ ജുവലേഴ്സിന്‍റെ ഒന്നാംപാദ വരുമാനം

തൃശൂർ: പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്സ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് സംയോജിത വരുമാനത്തിൽ 27 ശതമാനം വളർച്ച നേടി. ഇന്ത്യയിലെ വരുമാനത്തിൽ മാത്രം 29 ശതമാനം വളർച്ചയുണ്ടെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച പ്രാഥമിക പ്രവർത്തനഫല റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.

മിഡിൽ-ഈസ്റ്റിൽ നിന്നുള്ള വരുമാന വളർച്ച 16 ശതമാനമാണ്. കല്യാൺ ജുവലേഴ്സിന്‍റെ മൊത്തം വരുമാനത്തിൽ 15 ശതമാനമാണ് മിഡിൽ-ഈസ്റ്റിന്‍റെ പങ്ക്. ഇന്ത്യയിൽ സ്വന്തം (സെയിം-സ്റ്റോർ-സെയിൽസ്) സ്റ്റോറുകളിൽ നിന്നുള്ള വരുമാനം 12 ശതമാനം ഉയർന്നത് കഴിഞ്ഞപാദത്തിൽ നേട്ടമായി.

ഫോകോ (ഫ്രാഞ്ചൈസി-ഓൺഡ്-കമ്പനി-ഓപ്പറേറ്റഡ്) ശ്രേണിയിൽ 13 പുതിയ ഷോറൂമുകൾ കഴിഞ്ഞ പാദത്തിൽ ഇന്ത്യയിൽ തുറന്നു.

കല്യാൺ ജുവലേഴ്സിന്‍റെ ഡിജിറ്റൽ ജുവലറി പ്ലാറ്റ്ഫോമും സമ്പൂർണ ഉപസ്ഥാപനവുമായ കാൻഡിയർ കഴിഞ്ഞപാദത്തിൽ 13 ശതമാനം വരുമാന വളർച്ച നേടി. 42 കോടി രൂപ മുടക്കി കാൻഡിയറിന്‍റെ ബാക്കി 15 ശതമാനം ഓഹരികൾ കൂടി വാങ്ങി സമ്പൂർണ ഉപകമ്പനിയാക്കി മാറ്റിയത് കഴിഞ്ഞപാദത്തിലാണ്.

2017ലായിരുന്നു കാൻഡിയറിന്‍റെ ഭൂരിഭാഗം ഓഹരികളും കല്യാൺ ജുവലേഴ്സ് വാങ്ങിയിരുന്നത്. 2023-24ൽ 130.3 കോടി രൂപ വരുമാനം നേടിയിരുന്നു കാൻഡിയർ.

നടപ്പുവർഷം ആകെ 130 പുതിയ ഷോറൂമുകൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് കല്യാൺ ജുവലേഴ്സ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ 40 കല്യാൺ ജുവലേഴ്സ് ഷോറൂമുകൾ നടപ്പുവർഷം തുറക്കും. കാൻഡിയറിന്‍റെ 30 ഷോറൂമുകളും തുറക്കാൻ പദ്ധതിയുണ്ട്. കല്യാണിന്‍റെ ആദ്യ യുഎസ് ഷോറൂം ദീപാവലിയോടെ പ്രവർത്തനം ആരംഭിക്കും.

കഴിഞ്ഞപാദത്തിൽ കമ്പനി കല്യാൺ, കാൻഡിയർ ശ്രേണികളിലായി 24 പുതിയ ഷോറൂമുകളാണ് തുറന്നത്. ഇതോടെ മൊത്തം ഷോറൂമുകൾ 277 ആയി. ഇതിൽ 217 എണ്ണം ഇന്ത്യയിലും 36 എണ്ണം മിഡിൽ-ഈസ്റ്റിലുമാണ്. 24 ഷോറൂമുകളാണ് കാൻഡിയറിനുള്ളത്.

X
Top