ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വരുമാനം 13 ശതമാനം ഉയര്‍ത്തി കല്യാണ്‍ ജൂവലേഴ്സ്

ല്യാണ്‍ ജൂവലേഴ്‌സിന്റെ വരുമാനം ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, നടപ്പ് സാമ്പത്തി വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വരുമാനം 13 ശതമാനം ആണ് ഉയര്‍ന്നത്. സ്റ്റോക്ക് എക്‌സചേഞ്ചില്‍ സമര്‍പ്പിച്ച ത്രൈമാസ അപ്‌ഡേറ്റിലാണ് ഇക്കാര്യം കമ്പനി വ്യക്തമാക്കിയത്.

മിഡില്‍ ഈസ്റ്റ് മേഖലയില്‍ വരുമാനം 24 ശതമാനം ഉയര്‍ന്നു. 2022-23 കാലയളവിലെ ആദ്യ ഒമ്പത് മാസം കൊണ്ട് കല്യാണിന്റെ വരുമാനം 35 ശതമാനം ആണ് ഉയര്‍ന്നത്. ഫെസ്റ്റിവെല്‍ സീസണില്‍ ഉണ്ടായ ഡിമാന്‍ഡ് നേട്ടമായി.

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 5 പുതിയ ഷോറൂമുകളാണ് കല്യാണ്‍ തുറന്നത്. പുതിയ ഷോറൂമുകളെല്ലാം ദക്ഷിണേന്ത്യയ്ക്ക് പുറത്താണെന്നതും ശ്രദ്ധേയമാണ്. ഈ സാമ്പത്തിക വര്‍ഷം 11 പുതിയ ഷോറൂമുകള്‍ കൂടി കല്യാണ്‍ ആരംഭിക്കും. 2023ല്‍ 52 ഷോറൂമുകളാണ് ലക്ഷ്യമിടുന്നത്.

അടുത്ത സാമ്പത്തി വര്‍ഷം ഫ്രാഞ്ചെയ്‌സി രീതിയില്‍ ഷോറൂമുകള്‍ തുറക്കാന്‍ 25 പാര്‍ട്ട്‌ണേഴ്‌സുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും കല്യാണ്‍ അറിയിച്ചു. അതേ സമയം കല്യാണിന്റെ ഓണ്‍ലൈന്‍ ബിസിനസില്‍ 5 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.

അടുത്ത മാസം മൂന്നാം പാദത്തിലെ വിശദമായ റിപ്പോര്‍ട്ട് കമ്പനി പ്രസിദ്ധീകരിക്കും.

X
Top