Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കല്യാണ്‍ ജൂവലേഴ്‌സിന്റെ ലാഭത്തില്‍ 90%ത്തിലധികം വളര്‍ച്ച

തൃശൂര്‍: സാമ്പത്തിക വര്‍ഷത്തില്‍ 14071 കോടി രൂപ ആകെ വിറ്റുവരവുമായി കല്യാണ്‍ ജൂവലേഴ്‌സ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 30 ശതമാനത്തിലധികം വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം വിറ്റുവരവ് 10818 കോടി ആയിരുന്നു.

2023 സാമ്പത്തിക വര്‍ഷത്തില്‍ ആകമാന ലാഭം 432 കോടി രൂപയായി, മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു ഏകദേശം 90%ത്തിലധികം വര്‍ദ്ധനവ്. ഈ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ആകമാന വിറ്റുവരവ് 3382 കോടിരൂപ ആയപ്പോള്‍ കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ അത് 2857 കോടി ആയിരുന്നു.

ഈ വര്‍ഷം നാലാം പാദത്തില്‍ ഇബിഐടിഡിഎ (EBITDA) 257 കോടിയായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 218 കോടിയായിരുന്നു.

ഈ വര്‍ഷം നാലാം പാദത്തില്‍ കമ്പനിയുടെ ഇന്ത്യയില്‍നിന്നുള്ള വിറ്റുവരവ് 2805 കോടി രൂപയാണ്. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്ന് മാത്രമുള്ള ഇബിഐടിഡിഎ (EBITDA) 217 കോടി രൂപയായി ഉയര്‍ന്നു.

ഈ വര്‍ഷം നാലാം പാദത്തില്‍ ഇന്ത്യയില്‍നിന്നുള്ള ആകമാന ലാഭം 70 കോടി രൂപ ആണ്.
ഗള്‍ഫ് മേഖലയില്‍ ഇ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് 549 കോടി ആയി ഉയര്‍ന്നു.

കമ്പനിയുടെ ആകമാന വിറ്റുവരവിന്റെ 16% ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഈ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഇബിഐടിഡിഎ 42 കോടി രൂപയാണ്. ഈ വര്‍ഷം നാലാംപാദത്തില്‍ ഗള്‍ഫ് മേഖലയില്‍ 5.6 കോടി രൂപ ലാഭം രേഖപ്പടുത്തി.

ഇ കോമേഴ്സ്സ് വിഭാഗമായ കാന്‍ഡിയര്‍ ഈ വര്‍ഷത്തിലെ നാലാം പാദ വിറ്റുവരവ് 32 കോടി രൂപയാണ്. ഈ വര്‍ഷം കാന്‍ഡിയര്‍ 1.9 കോടി രൂപ നഷ്ടം രേഖപ്പടുത്തി.

കമ്പനിയുടെ ഈ കഴിഞ്ഞ സാമ്പത്തികവര്‍ഷം വളരെ സംതൃപ്തി നല്കുന്നതാണ് എന്നും, ആദ്യ ഡിവിഡന്റ് പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട് എന്നും കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് കല്യാണരാമന്‍ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷം തുടക്കത്തിലും, അക്ഷയതൃതീയ ദിവസങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം വളരെ മികച്ചതായിരുന്നെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top