ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

കല്യാൺ ജ്വല്ലേഴ്‌സിന് 20 ശതമാനം വരുമാന വളർച്ച

മുംബൈ: ഭൗമരാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച വിവിധ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും 2023 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 20 ശതമാനം ഏകീകൃത വരുമാന വളർച്ച രേഖപ്പെടുത്തിയതായി ജ്വല്ലറി റീട്ടെയിലറായ കല്യാൺ ജ്വല്ലേഴ്‌സ് അറിയിച്ചു.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം വളർച്ച നേടിയതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ അടുത്തിടെ സമാപിച്ച പാദത്തിൽ കമ്പനിയുടെ ഇന്ത്യൻ ബിസിനസ് ശക്തമായ വളർച്ച കൈവരിച്ചതായി കമ്പനി കൂട്ടിച്ചേർത്തു.

സ്ഥാപനത്തിന്റെ പുതുതായി സൃഷ്‌ടിച്ച ഫ്രാഞ്ചൈസി സ്റ്റോർ സംരംഭത്തിനായി ഒരു സ്ട്രാറ്റജിയും എക്‌സിക്യൂഷൻ റോഡ്‌മാപ്പും വികസിപ്പിച്ചിട്ടുണ്ടെന്നും. ആ തന്ത്രത്തിന് അനുസൃതമായി ജൂൺ പാദത്തിൽ കമ്പനിയുടെ ആദ്യത്തെ ഫ്രാഞ്ചൈസ് ഷോറൂം തുറന്നതായും. ഒപ്പം അടുത്തിടെ സമാപിച്ച പാദത്തിൽ ഇതിലേക്ക് രണ്ട് ഫ്രാഞ്ചൈസി ഷോറൂമുകൾ കൂടി കുട്ടിച്ചേർത്തതായും കമ്പനി അറിയിച്ചു.

അതേസമയം, മിഡിൽ ഈസ്റ്റിലെ ഉപഭോക്തൃ വികാരം ഉജ്ജ്വലമായി തുടരുന്നതായി കല്യാൺ ജ്വല്ലേഴ്‌സ് പറഞ്ഞു. അടുത്തിടെ സമാപിച്ച പാദത്തിൽ മിഡിൽ ഈസ്റ്റ് ബിസിനസ്സ് 65 ശതമാനത്തിലധികം വരുമാന വളർച്ച കൈവരിച്ചതായി കമ്പനി അറിയിച്ചു.

കല്യാൺ ജൂവലേഴ്‌സ് ഓൺലൈൻ ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാൻഡറെ ഈ പാദത്തിൽ അവരുടെ ആദ്യത്തെ ഫിസിക്കൽ ഷോറൂം ആരംഭിച്ചു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂലൈ-സെപ്റ്റംബർ കാലയളവിൽ 15 ശതമാനത്തിലധികം വരുമാന വളർച്ചയാണ് കാൻഡറെ രേഖപ്പെടുത്തിയത്.

കല്യാൺ ജ്വല്ലേഴ്‌സിന് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി മൊത്തം 163 ഷോറൂമുകളാണ് ഉള്ളത്.

X
Top