വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

കല്യാൺ ജ്വല്ലേഴ്സിന് ഇന്ത്യയിലും ഗൾഫിലും വരുമാനക്കുതിപ്പ്

കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ഏപ്രിൽ-ജൂണിൽ ഏകദേശം 37 ശതമാനം വരുമാന വളർച്ച നേടി.

ഇന്ത്യയിലെ ബിസിനസിൽ നിന്ന് 39 ശതമാനവും മിഡിൽ-ഈസ്റ്റിൽ നിന്ന് 24 ശതമാനവും വരുമാന വളർച്ചയാണ് അനുമാനിക്കുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച പ്രാഥമിക ബിസിനസ് റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.

അതേസമയം, മികച്ച ബിസിനസ് റിപ്പോർട്ട് വന്നിട്ടും ഇന്നലെ കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ വ്യാപാരം ചെയ്തത് നഷ്ടത്തിലാണ്. ഇന്നലെ പൊതുവേ ഓഹരി വിപണി നേരിട്ട കനത്ത വിൽപനസമ്മർദമാണ് കല്യാൺ ജ്വല്ലേഴ്സ് ഓഹരിവിലയിലും പ്രതിഫലിച്ചത്. 48,704 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.

കല്യാൺ ജ്വല്ലേഴ്സിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ സ്വന്തം സ്റ്റോർ (same-store-sales-growth) വരുമാനവളർച്ച വിലയിരുത്തുന്നത് 21 ശതമാനമാണ്. ഇന്ത്യയിൽ കഴിഞ്ഞപാദത്തിൽ 25 പുതിയ ഷോറൂമുകൾ തുറന്നു.

ഈ മാസത്തെ ആദ്യ ആഴ്ചയിൽ മാത്രം 3 പുതിയ ഷോറൂമുകളും പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ കഴിഞ്ഞപാദത്തിലെ മൊത്തം വരുമാനത്തിൽ 12 ശതമാനമാണ് മിഡിൽ-ഈസ്റ്റ് ഷോറൂമുകളുടെ വിഹിതം.

കല്യാൺ ജ്വല്ലേഴ്സിന്റെ ഡിജിറ്റൽ-ഫസ്റ്റ് ജ്വല്ലറി പ്ലാറ്റ്ഫോമായ കാൻഡിയർ കഴിഞ്ഞപാദത്തിൽ കുറിച്ചതു പക്ഷേ, 22% വരുമാനക്കുറവാണ്. കാൻഡിയറിന്റെ 14 പുതിയ ഷോറൂമുകൾ കഴിഞ്ഞപാദത്തിൽ തുറന്നിരുന്നു.

X
Top