ന്യൂഡല്‍ഹി: 2.7 ശതമാനം ഓഹരികള്‍ കൈമാറിയതിനെത്തുടര്‍ന്ന് കല്യാണ്‍ ജൂവലേഴ്സ് ഓഹരികള്‍ മാര്‍ച്ച് 28 ന് 2 ശതമാനത്തിലധികം ഇടിഞ്ഞു. വാങ്ങുന്നവരുടേയും വില്‍ക്കുന്നവരുടേയും പേരുകള്‍ ഇതുവരെ അറിവായിട്ടില്ല. എങ്കിലും വാര്‍ബര്‍ഗ് പിന്‍കസിന്റെ ഹൈഡെല്‍ ഇന്‍വെസ്റ്റ്മെന്റ്സ് അതിന്റെ ചില ഹോള്‍ഡിംഗ് വില്‍ക്കാന്‍ നോക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനം മള്‍ട്ടിപ്ലക്സ് ഓപ്പറേറ്റര്‍ പിവിആറിന്റെ 2.5 ശതമാനം ഓഹരികള്‍ വിറ്റ് കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ നടപടി. ഡീലിന്റെ തറവില 110 രൂപയാണ്. അവസാന ക്ലോസിംഗ് വിലയേക്കാള്‍ 7 ശതമാനം കിഴിവ്.
ഡീല്‍ മൂല്യം 288 കോടി രൂപയാണെന്നും ഉറവിടങ്ങള്‍ വ്യക്തമാക്കുന്നു. അങ്ങിനെയാണെങ്കില്‍ വാര്‍ബര്‍ഗ് പിന്‍കസിന്റെ ഓഹരി പങ്കാളിത്തം 2022 ഡിസംബറിലെ 26.36 ശതമാനത്തില്‍ നിന്ന് 23.8 ശതമാനമായി കുറയും.
മൂന്നാംപാദത്തില്‍ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭത്തില്‍ (PAT) 10.34 ശതമാനം വളര്‍ച്ച രേഖപ്പെടുത്താന്‍ കല്യാണ്‍ ജ്വല്ലേഴ്‌സിനായിരുന്നു.
148.43 കോടി രൂപയാണ് കമ്പനിയുടെ മൂന്നാംപാദ ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 134.52 കോടി രൂപയായിരുന്നു.
ഏകീകൃത വരുമാനം 13.06 ശതമാനം വളര്‍ന്ന് 3,884.09 കോടി രൂപയായി. ഇന്ത്യന്‍ ഓപ്പറേഷന്‍സ് രേഖപ്പെടുത്തിയ ഇബിറ്റ 276 കോടി രൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 253 കോടി രൂപയായിരുന്നു.
ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡറെ 44 കോടി രൂപ വരുമാനം രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പത്തേത് 47 കോടി രൂപ. മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം24 ശതമാനം വര്‍ധിച്ച് 641 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 515 കോടി രൂപയായിരുന്നു ഇത്.
മൊത്തത്തിലുള്ള ഏകീകൃത വരുമാനത്തില്‍ മിഡില്‍ ഈസ്റ്റ് സംഭാവന 16.5 ശതമാനമാണ്. വിവാഹ സീസണിലെ ഡിമാന്‍ഡ് കാരണം എല്ലാ വിപണികളിലും ശക്തമായ മുന്നേറ്റമാണ് കാണുന്നത്,’ കല്യാണ് ജ്വല്ലേഴ്‌സ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറയുന്നു. 2023 ല്‍ 52 പുതിയ ഷോറൂമുകള്‍ തുറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം കമ്പനി ഓഹരിയ്ക്ക് 6 വാങ്ങല്‍ നിര്‍ദ്ദേശങ്ങളാണുള്ളത്. ശരാശരി ലക്ഷ്യവില 156.50 രൂപ. നിലവിലെ വിലയേക്കാള്‍ 47 ശതമാനം കൂടുതല്‍.