ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

കല്യാൺ ജ്വല്ലേർസ് ഓഹരി സർവകാല റെക്കോർഡിൽ

മുംബൈ: ഒന്നാംപാദ ഫലം പുറത്തുവന്നതോടെ കുതിച്ചുയർന്ന് കല്യാൺ ജ്വല്ലേർസ് ഓഹരികൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 31% വർധനവാണ് സ്ഥാപനം റിപ്പോർട്ടു ചെയ്തത്.

ജൂലൈ 7ന് രാവിലെ 158 രൂപയിൽ വ്യാപാരമാരംഭിച്ച ഓഹരി വാർത്തയെ തുടർന്ന് 165.2 രൂപ വരെയെത്തി. ഇന്ത്യയിൽ നിന്നുള്ള പ്രവർത്തനത്തിൽ മാത്രം 34 ശതമാനത്തിന്റെ വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ദീപാവലിക്കു മുൻപായി 20 പുതിയ ഷോറൂമുകളാരംഭിക്കാനാണ് കല്യാൺ ജ്വല്ലേർസ് പദ്ധതിയിടുന്നത്. 2024ൽ തന്നെ ആദ്യത്തെ ഫ്രാഞ്ചൈസി ആരംഭിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.

2021 മാർച്ചിലാണ് ഓഹരിക്ക് 10 രൂപ മുഖവിലയില്‍ ഐപിഒ അവതരിപ്പിക്കുന്നത്. 86–87 പ്രൈസ് ബാൻഡിൽ ആരംഭിച്ച ഐപിഒയുടെ ഇഷ്യൂ സൈസ് 1175 കോടി രൂപയായിരുന്നു. 47 വർഷത്തെ പാരമ്പര്യമുള്ള കമ്പനിയുടെ നിലവിലെ മാർക്കറ്റ് മൂല്യം 16,985 കോടി രൂപയാണ്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ 113.29% വും ഒരു വർഷത്തില്‍ 159.7% ലാഭവും നിക്ഷേപകർക്ക് ലഭിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരി 30.62% മുന്നേറി.

52 ആഴ്ച്ചയിലെ താഴ്ന്ന നിരക്കായ 61 രൂപയിൽ നിന്നും 162.39% നേട്ടമെടുപ്പാണ് ഇതുവരെ ഓഹരിക്കുണ്ടായത്.

X
Top