Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പെയിന്റ് ബിസിനസ്സിനെ പ്രത്യേക സ്ഥാപനമായി വിഭജിച്ച് കാമധേനു ലിമിറ്റഡ്

മുംബൈ: നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) ചണ്ഡീഗഡ് ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്ന് തങ്ങളുടെ പെയിന്റ് ബിസിനസ്സ് ഒരു പ്രത്യേക സ്ഥാപനമായി വിഘടിപ്പിച്ചതായി കാമധേനു ലിമിറ്റഡ് അറിയിച്ചു. വിഭജനത്തിനു ശേഷം കാമധേനു ലിമിറ്റഡ് സ്റ്റീൽ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും, അതേസമയം കാമധേനു വെഞ്ചേഴ്‌സ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി അവരുടെ പെയിന്റ് ബിസിനസ്സ് വിപുലീകരിക്കും. ജൂലായ്-സെപ്റ്റംബർ പാദത്തിൽ പുതുതായി രൂപീകരിച്ച കമ്പനിയുടെ ലിസ്റ്റിംഗ് പ്രക്രിയ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായി കാമധേനു ലിമിറ്റഡ് പ്രസ്താവനയിൽ പറഞ്ഞു. എൻസിഎൽടി ചണ്ഡീഗഡ് ബെഞ്ച്, പെയിന്റ് ബിസിനസ്സ് വിഭജിക്കുന്നത് ഉൾപ്പെടെയുള്ള ക്രമീകരണങ്ങളുടെ സ്കീമിന് ഈയിടെ അംഗീകാരം നൽകിയിരുന്നു.

ബിഎസ്‌ഇയിലും എൻഎസ്‌ഇയിലും അടുത്ത പാദത്തോടെ പെയിന്റ് ബിസിനസിന്റെ ഹോൾഡിംഗ് കമ്പനിയായ കാമധേനു കളർ ആൻഡ് കോട്ടിംഗ്‌സ് ലിമിറ്റഡിനെ ലിസ്‌റ്റ് ചെയ്യാൻ കമ്പനി പദ്ധതിയിടുകയാണ്. സ്കീമിന് കീഴിൽ, കാമധേനു ലിമിറ്റഡിന്റെ 10 രൂപ മുഖവിലയുള്ള നിലവിലുള്ള എല്ലാ ഇക്വിറ്റി ഷെയറിനെതിരെയും കാമധേനു വെഞ്ച്വേഴ്സിന്റെ 5 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയർ മിറർ ഷെയർഹോൾഡിംഗ് അടിസ്ഥാനത്തിൽ ഇഷ്യൂ ചെയ്യുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ മാസം ആദ്യം അംഗീകരിച്ച സ്കീം അനുസരിച്ച് ലിസ്റ്റ് ചെയ്തതിന് ശേഷം കാമധേനു വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ ഉടമസ്ഥാവകാശ ഘടന കാമധേനു ലിമിറ്റഡിന്റേതിന് സമാനമായിരിക്കും.

കമ്പനിയുടെ പെയിന്റ് ബിസിനസ്സ് 19 ശതമാനം വളർച്ച രേഖപ്പെടുത്തുകയും 2022 സാമ്പത്തിക വർഷത്തിൽ 241 കോടി രൂപ വരുമാനം നേടുകയും ചെയ്തിരുന്നു. കാമധേനുവിന് ചോപാങ്കിയിൽ (രാജസ്ഥാൻ) പെയിന്റ് നിർമ്മാണ പ്ലാന്റ് ഉണ്ട്, അവിടെ ഇന്റീരിയർ, എക്സ്റ്റീരിയർ എമൽഷനുകൾ, സ്റ്റെയിനറുകൾ, കളറന്റുകൾ, ഡിസൈനർ പെയിന്റുകൾ, വാട്ടർപ്രൂഫിംഗ് കെമിക്കൽസ്, മറ്റ് ജലത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കുന്നു.

X
Top