Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പ്രശ്നം പരിഹരിക്കാൻ 15 ദിവസം തരണമെന്ന എസ്ബിഐ, പിഎൻബി ബാങ്കുകളുടെ അഭ്യർത്ഥനയെത്തുടർന്ന് ഉത്തരവ് മരവിപ്പിച്ച് കർണാടക സർക്കാർ

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നീ ബാങ്കുകളുമായുള്ള എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് ദിവസത്തിന് മരവിപ്പിച്ച് കർണാടക സർക്കാർ.

ഉത്തരവ് 15 ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചത്. ബുധനാഴ്ച കർണാടക സർക്കാർ എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ അക്കൗണ്ടുകൾ അവസാനിപ്പിക്കാനും നിക്ഷേപങ്ങൾ പിൻവലിക്കാനും നിർദേശിച്ചിരുന്നു.

പ്രശ്നം പരിഹരിക്കാൻ 15 ദിവസത്തെ സമയം ആവശ്യപ്പെട്ട് രണ്ട് ബാങ്കുകളും സർക്കാരിനെ സമീപിച്ചിരുന്നു. ഉന്നത ബാങ്ക് ഉദ്യോഗസ്ഥർ ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും ചർച്ച ചെയ്യുകയും ചെയ്തു.

തുടർന്ന് സർക്കുലർ 15 ദിവസത്തേക്ക് മരവിപ്പിക്കാൻ മുഖ്യമന്ത്രി ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് സംസ്ഥാന ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് സർക്കാർ നിക്ഷേപം ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ തട്ടിയതായി ആരോപണം ഉയർന്നിട്ടുണ്ട്. കേസ് കോടതിയിലാണെന്നും പണം ബാങ്ക് തിരിച്ചടച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു.

കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എസ്ബിഐ ബാങ്കിൽ പണം നിക്ഷേപിച്ചിരുന്നു. 2013 ൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു സ്വകാര്യ കമ്പനിക്ക് വായ്പ നൽകിയതായും ആരോപിക്കപ്പെട്ടിരുന്നു. ഈ കേസും കോടതിയുടെ പരിഗണനയിലാണ്.

X
Top