ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഇരട്ട അക്ക വായ്പാ വളർച്ച ലക്ഷ്യമിട്ട് കരൂർ വൈശ്യ ബാങ്ക്

മുംബൈ: അനുകൂല ബിസിനസ്സ് വികാരത്തിനൊപ്പം രണ്ടാം പാദത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ 15 ശതമാനത്തിന്റെ ഇരട്ട അക്ക വായ്പാ വളർച്ച പ്രതീക്ഷിക്കുന്നതായി കരൂർ വൈശ്യ ബാങ്ക് (കെവിബി) അറിയിച്ചു.

ബിസിനസ് വളർച്ചയിലും ലാഭത്തിലും ആസ്തി നിലവാരത്തിലും ബാങ്കിന്റെ പ്രകടനം ശരിയായ പാതയിലാണെന്ന് കെവിബി എംഡിയും സിഇഒയുമായ ബി രമേഷ് ബാബു പറഞ്ഞു. രണ്ടാം പാദത്തിൽ ലോൺ ബുക്ക് 16% വളർന്നതായും. തിരക്കേറിയ സീസൺ, സാമാന്യം നല്ല മൺസൂൺ, ഘടനാപരമായ മാറ്റങ്ങൾ എന്നിവ കണക്കിലെടുത്ത് നിലവിലെ (മൂന്നാം) പാദത്തിലും ഈ പ്രവണത തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 165 കോടിയിൽ നിന്ന് കെവിബിയുടെ അറ്റാദായം 52% വർധിച്ച് 250 കോടി രൂപയായി ഉയർന്നിരുന്നു. കൂടാതെ മൊത്ത എൻപിഎ 3.97% ആയി കുറഞ്ഞു, 2023 മാർച്ചോടെ ഇത് 3 ശതമാനത്തിൽ താഴെയായി കുറയ്ക്കാനാണ് ബാങ്കിന്റെ പദ്ധതി.

രണ്ട് എൻബിഎഫ്‌സികളുമൊത്തുള്ള ബാങ്കിന്റെ കോ-ലെൻഡിംഗ് ബിസിനസ്സ് നന്നായി നടക്കുന്നുണ്ടെന്നും, പുതിയതായി രണ്ട് എൻബിഎഫ്‌സികളെ കൂടി ശൃംഖലയിൽ ഉൾപ്പെടുത്തുമെന്നും രമേഷ് ബാബു പറഞ്ഞു.

X
Top