കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഐആർഐഎസ് മെഡിക്കൽ കമ്പനിയിൽ നിക്ഷേപമിറക്കി കായ

മുംബൈ: ഐആർഐഎസ് മെഡിക്കൽ സെന്റർ എൽഎൽസിയുടെ 15 ശതമാനം ഓഹരി സ്വന്തമാക്കി കായയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കായ മിഡിൽ ഈസ്റ്റ് ഡിഎംസിസി. ഇതോടെ കമ്പനിയിലെ കായയുടെ ഓഹരി പങ്കാളിത്തം നിലവിലെ 85 ശതമാനത്തിൽ നിന്ന് 100 ശതമാനമായി ഉയർന്നു.

ഐആർഐഎസ് മെഡിക്കൽ സെന്ററിന്റെ 15% ഓഹരികൾ 22,500 ദിർഹത്തിനാണ് (AED) ഏറ്റെടുത്തതെന്നും. ഇടപാടോടെ ഐആർഐഎസ് മെഡിക്കൽ സെന്റർ എൽഎൽസി കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറിയതായും കായ പ്രസ്താവനയിൽ പറഞ്ഞു.

2014 ൽ പ്രവർത്തനം ആരംഭിച്ച ഐആർഐഎസ് മെഡിക്കൽ സെന്റർ ഡെർമറ്റോളജി ചികിത്സയുടെ ബിസിനസ്സിലാണ് ഏർപ്പെട്ടിരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിൽ ഇതിന്റെ വിറ്റുവരവ് 9.8 ലക്ഷം ദിർഹം ആയിരുന്നു.

അതേസമയം ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും സ്പെഷ്യാലിറ്റി സ്കിൻ കെയർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മുൻനിര കമ്പനിയാണ് കായ ലിമിറ്റഡ്. കായ സ്കിൻ ക്ലിനിക്കുകളുടെ ശ്രേണിയിലൂടെയും കായ സ്കിൻ ബാർ എന്ന ഉൽപ്പന്ന റീട്ടെയിൽ ഫോർമാറ്റിലൂടെയും ഇത് സമഗ്രമായ ചർമ്മസംരക്ഷണ പരിഹാരങ്ങൾ നൽകുന്നു.

X
Top