വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

ബോണസ് ഓഹരികളുമായി കെബിസി ഗ്ലോബല്‍

കൊച്ചി: നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് വികസന കമ്പനിയായ കെബിസി ഗ്ലോബല്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കും.

അംഗീകൃത മൂലധനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും കെബിസി ഗ്ലോബലിന്റെ പേര് ധരന്‍ ഇന്‍ഫ്ര-ഇപിസി അല്ലെങ്കില്‍ കമ്പനികളുടെ രജിസ്ട്രാര്‍ അംഗീകരിച്ച മറ്റൊരു പേരാക്കി മാറ്റുന്നതിനുള്ള നിര്‍ദ്ദേശവും ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു.

യുകെയിലെ അനുബന്ധ സ്ഥാപനമായ കെബിസി ഇന്‍ഫ്രാസ്ട്രക്ചറിന്റെ ചെയര്‍മാനായി നരേഷ് കര്‍ദയെ കമ്പനി നിയമിച്ചു. കമ്പനിക്ക് 260 കോടിയിലധികം ഓര്‍ഡര്‍ ബുക്കും 290 കോടിയുടെ വിപണി മൂലധനവുമുണ്ട്.

ബോണസ് ഓഹരികളായി 261 കോടി രൂപയുടെ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്ന ഇത് 60 ദിവസത്തിനുള്ളില്‍ ക്രെഡിറ്റ് ചെയ്യപ്പെടും. ബോണസ് ഇഷ്യുവിന് ശേഷം കമ്പനിയുടെ ഓഹരി മൂലധനം ഇരട്ടിയായി 523 കോടിയായി ഉയരും.

അടുത്തിടെ, പതഞ്ജലി ഫുഡ് ആന്‍ഡ് ഹെര്‍ബല്‍ പാര്‍ക്ക്, ഫാല്‍ക്കണ്‍ പീക്ക് ഫണ്ട് എന്നിവ കമ്പനിയില്‍ കണ്‍വെര്‍ട്ടിബിള്‍ പ്രിഫറന്‍ഷ്യല്‍ വാറണ്ടുകള്‍ ഇഷ്യൂ ചെയ്തുകൊണ്ട് 99.50 കോടി വരെ നിക്ഷേപിച്ചിരുന്നു.

പ്രൊമോട്ടര്‍മാര്‍ അല്ലാത്തവര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ 45.23 കോടി വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു, വാറന്റിന് 2.20 നിരക്കില്‍, ആകെ 99.50 കോടി. ഓരോ വാറണ്ടും 1 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറാക്കി മാറ്റും.

ഇക്വിറ്റി ഇഷ്യുവില്‍ നിന്നുള്ള വരുമാനം കടം തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കും.

X
Top