മുംബൈ: 1560 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതിനെ തുടര്‍ന്ന് കെഇസി ഇന്റര്‍നാഷണല്‍ വ്യാഴാഴ്ച ഉയര്‍ന്നു. 1.88 ശതമാം നേട്ടത്തില്‍ 477.35 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിംഗ്.
പിജിസിഐല്ലില്‍ നിന്നുള്ള ട്രാ്ന്‍സ്മിഷന്‍, ഡിസ്ട്രീബ്യുഷന്‍ ഓര്‍ഡറുകളാണ് നേടിയത്.
ഇതില്‍ 765 കെവി ട്രാന്‍സ്മിഷന്‍ ലൈന്‍, 765/400 കെവി എഐഎസ് സബ്സ്റ്റേഷന്‍, 765 കെവി ജിഐഎസ് സബ്സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ മാസം തുടക്കത്തില്‍ 1028 കോടി രൂപയുടെ ഓര്‍ഡറും കമ്പനിയെ തേടി എത്തിയിരുന്നു.
തായ്‌ലന്‍ഡിലെ 500/230 കെവി ജിഐഎസ് സബ്‌സ്റ്റേഷന്‍ ഓര്‍ഡര്‍, സൗദി അറേബ്യയിലെ 110 കെവി ട്രാന്‍സ്മിഷന്‍ ലൈന്‍ ഓര്‍ഡര്‍, മിഡില്‍ ഈസ്റ്റിലെ ടവര്‍ വിതരണം എന്നിവ ഉള്‍പ്പെടെ കിഴക്കന്‍ ഏഷ്യാ പസഫിക്, മിഡില്‍ ഈസ്റ്റ്, അമേരിക്ക എന്നിവിടങ്ങളിലെ ടി ആന്‍ഡ് ഡി പ്രോജക്റ്റുകള്‍ക്കായി ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ (ടി ആന്‍ഡ് ഡി) ബിസിനസ്സ് ഓര്‍ഡറുകളാണ് കമ്പനി നേടിയത്.
ടവറുകള്‍, ഹാര്‍ഡ്വെയര്‍ എന്നിവയുടെ അമേരിക്കയിലെ വിതരണം, സബ്‌സിഡിയറിയായ എസ്എഇ ടവേഴ്‌സ് നേടിയെടുത്തു.
ഇന്ത്യയിലെ ലോജിസ്റ്റിക്‌സ് വിഭാഗത്തില്‍ ഒരു പ്രോജക്റ്റ് നടപ്പിലാക്കുന്നതിനുള്ള ഓര്‍ഡര്‍ സിവില്‍ ബിസിനസ്സ് നേടിയിട്ടുണ്ട്. കമ്പനിയുടെ കേബിള്‍ ബിസിനസ്സ് ഇന്ത്യയിലും വിദേശത്തും വിവിധ തരം കേബിളുകള്‍ക്കായി ഓര്‍ഡറുകളും സ്വന്തമാക്കി.ജനുവരി 10 ന് രേഖപ്പെടുത്തിയ 525.05 രൂപയാണ് കമ്പനി ഓഹരിയുടെ 52 ആഴ്ച ഉയരം.
മെയ് 12 2022ലെ 345.15 52 ആഴ്ച താഴ്ച. ഓഹരി നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്ന് 11.9 ശതമാനം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്ന 34.1 ശതമാനം ഉയരത്തിലുമാണുള്ളത്.