മുംബൈ: വിവിധ ബിസിനസ് വിഭാഗങ്ങളിലായി 1,123 കോടി രൂപയുടെ പുതിയ ഓർഡറുകൾ നേടിയതായി പ്രഖ്യാപിച്ച് കെഇസി ഇന്റർനാഷണൽ. നിലവിൽ കമ്പനിയുടെ ഓഹരികൾ 0.60 ശതമാനം ഉയർന്ന് 440.95 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
കമ്പനിയുടെ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) ബിസിനസ് ഇന്ത്യയിൽ സബ്‌സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡറുകൾ നേടിയിട്ടുണ്ട് എന്നും. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (PGCIL)-ൽ നിന്നുള്ള 400 kV ഡിജിറ്റൽ ജിഐഎസ് സബ്‌സ്റ്റേഷൻ ഓർഡറും ഇന്ത്യയിലെ ഒരു പ്രശസ്ത വ്യാവസായിക ഡെവലപ്പറിൽ നിന്നുള്ള 400 kV ജിഐഎസ് സബ്‌സ്റ്റേഷൻ ഓർഡറും ഇതിൽ ഉൾപ്പെടുന്നതായും കമ്പനി അറിയിച്ചു.
ഇതിന് പുറമെ പുതിയ റെയിൽവേ ലൈനിനായി പാലങ്ങൾ നിർമ്മിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ഉള്ള ഓർഡർ കെഇസിയുടെ റെയിൽവേ വിഭാഗം സ്വന്തമാക്കി. കൂടാതെ ഇന്ത്യയിലെ ഹൈഡ്രോകാർബൺ വിഭാഗത്തിലെ ഇൻഫ്രാ വർക്കുകൾക്കായും കമ്പനിക്ക് ഓർഡർ ലഭിച്ചു.
ഒരു ആഗോള ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) സ്ഥാപനമാണ് കെഇസി ഇന്റർനാഷണൽ. പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, റെയിൽവേ, സിവിൽ, അർബൻ ഇൻഫ്രാസ്ട്രക്ചർ, സോളാർ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓയിൽ & ഗ്യാസ് പൈപ്പ്ലൈനുകൾ, കേബിളുകൾ എന്നി മേഖലകളിൽ ഇതിന് സാന്നിധ്യമുണ്ട്.