ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഓർഡർ ബുക്ക് ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കെഇസി ഇന്റർനാഷണൽ

മുംബൈ: 2025 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഓർഡർ ബുക്ക് 40,000 കോടി രൂപയായി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കെഇസി ഇന്റർനാഷണൽ. കമ്പനിയുടെ നിലവിലെ ഓർഡർ ബുക്കിന്റെ മൂല്യം 23,716 കോടി രൂപയാണ്. ഒരു എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കമ്പനിയാണ് കെഇസി ഇന്റർനാഷണൽ.

പ്രതിവർഷം 15-20 ശതമാനം വളർച്ച തുടരുകയാണെങ്കിൽ കമ്പനിക്ക് ഈ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമെന്ന് എംഡിയും സിഇഒയുമായ വിമൽ കെജ്‌രിവാൾ പറഞ്ഞു. കെഇസി ഇന്റർനാഷണലിന്റെ ഓഹരികൾ 2.8 ശതമാനം ഉയർന്ന് 447.90 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ വർഷം 17,200 കോടി രൂപയുടെ ഏറ്റവും ഉയർന്ന ഓർഡർ ലഭിച്ചതിന് ശേഷം ഈ സാമ്പത്തിക വർഷം 20,000 കോടി രൂപയുടെ ഓർഡർ ലക്ഷ്യം കൈവരിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനി ഇതുവരെ 6,838 കോടി രൂപ മൂല്യമുള്ള ഓർഡറുകൾ നേടി. കമ്പനിക്ക് ലഭിച്ച ഓർഡറുകൾ അതിന്റെ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി), റെയിൽവേ, ഓയിൽ & ഗ്യാസ് പൈപ്പ്‌ലൈൻ ബിസിനസ്സ് എന്നിവയിൽ വ്യാപിച്ചിരിക്കുന്നു.

കെഇസി ഇന്റർനാഷണലിന് പവർ ടി ആൻഡ് ഡി മുതൽ റെയിൽവേ, സിവിൽ, അർബൻ ഇൻഫ്രാസ്ട്രക്ചർ, സോളാർ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈനുകൾ, കേബിളുകൾ തുടങ്ങി വിവിധ ബിസിനസ്സുകളിൽ പ്രവർത്തന സാന്നിധ്യമുണ്ട്. കമ്പനി നിലവിൽ 30-ലധികം രാജ്യങ്ങളിൽ പദ്ധതികൾ നടപ്പിലാക്കുന്നു.

X
Top