ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കെഇസി ഇന്റർനാഷണലിന്റെ ലാഭം 31 ശതമാനം ഇടിഞ്ഞ് 55 കോടിയായി

മുംബൈ: 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ വരുമാനം 13 ശതമാനം വർധിച്ച് 4,064 കോടി രൂപയായിട്ടും കെഇസി ഇന്റർനാഷണലിന്റെ ഏകീകൃത അറ്റാദായം 31 ശതമാനം ഇടിഞ്ഞ് 55 കോടി രൂപയായി കുറഞ്ഞു. ചിലവ് ഉയർന്നതിനാലാണ് ലാഭം ഇടിഞ്ഞതെന്ന് ആർപിജി ഗ്രൂപ്പ് കമ്പനി അറിയിച്ചു.

അവലോകന കാലയളവിൽ കമ്പനിയുടെ മൊത്തം ചെലവുകൾ 2022 സാമ്പത്തിക വർഷത്തിലെ 3,446 കോടി രൂപയിൽ നിന്ന് 18 ശതമാനം ഉയർന്ന് 4,054 കോടി രൂപയായി വർധിച്ചു. ഉപയോഗിച്ച മെറ്റീരിയലിന്റെ വില, ഉപ-കരാർ ചെലവുകൾ, ജീവനക്കാരുടെ ചെലവ്, മറ്റ് ചെലവുകൾ എന്നിവ വർധിച്ചതിനാലാണ് മൊത്തം ചിലവ് ഉയർന്നത്.

ഏകീകൃത ഇബിഐടിഡിഎ 2022 സാമ്പത്തിക വർഷത്തിലെ 253 കോടി രൂപയിൽ നിന്ന് 30% ഇടിഞ്ഞ് 178 കോടി രൂപയായപ്പോൾ ഇബിഐടിഡിഎ മാർജിൻ 4.4% ആയി ചുരുങ്ങി. കമ്പനിക്ക് നിലവിൽ 27,569 കോടി രൂപയുടെ ഓർഡർ ബുക്ക് ഉണ്ട്. അതേസമയം വരുമാനത്തിലും ഓർഡർ ഉപഭോഗത്തിലും തങ്ങൾ ശക്തമായ വളർച്ച കൈവരിച്ചതായി കെഇസി ഇന്റർനാഷണൽ എംഡിയും സിഇഒയുമായ വിമൽ കെജ്‌രിവാൾ അഭിപ്രായപ്പെട്ടു.

ഒരു ആഗോള ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) സ്ഥാപനമാണ് കെഇസി ഇന്റർനാഷണൽ. പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, റെയിൽവേ, സിവിൽ, അർബൻ ഇൻഫ്രാസ്ട്രക്ചർ, സോളാർ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓയിൽ & ഗ്യാസ് പൈപ്പ്ലൈനുകൾ, കേബിളുകൾ എന്നി വിഭാഗങ്ങളിൽ ഇതിന് സാന്നിധ്യമുണ്ട്.

X
Top