ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

1,407 കോടിയുടെ ഓർഡറുകൾ നേടി കെഇസി ഇന്റർനാഷണൽ

ന്യൂഡെൽഹി: ആഗോള ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) കമ്പനിയായ കെഇസി ഇന്റർനാഷണലിന് പുതിയ ഓർഡറുകൾ ലഭിച്ചു. കമ്പനിയുടെ വിവിധ ബിസിനസ്സ് വിഭാഗങ്ങൾക്കായി 1,407 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചതായി കെഇസി ഇന്റർനാഷണൽ അറിയിച്ചു.

അതിൽ കമ്പനിയുടെ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ (ടി ആൻഡ് ഡി) ബിസിനസ്സ് മിഡിൽ ഈസ്റ്റിലെ ടി ആൻഡ് ഡി, കേബിളിംഗ് പ്രോജക്ടുകൾക്കായി ഓർഡറുകൾ നേടിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ഇന്ത്യയിലെ കൺസോർഷ്യത്തിൽ നിന്ന് ‘കവാച്ച്’ എന്നതിന് കീഴിൽ ടിസിഎഎസ് സിഗ്നലിംഗ് & ടെലികമ്മ്യൂണിക്കേഷൻ ജോലികൾക്കായി അതിന്റെ റെയിൽവേ ബിസിനസ്സ് ഓർഡർ നേടിയിട്ടുണ്ട്.

സ്ഥാപനത്തിന്റെ സിവിൽ ബിസിനസ്സ് വിഭാഗത്തിന് ഇന്ത്യയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി ഔദ്യോഗിക ക്വാർട്ടേഴ്സുകളും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുന്നതിനുള്ള ഓർഡർ ലഭിച്ചപ്പോൾ, ഇന്ത്യയിലും വിദേശത്തും വിവിധ തരം കേബിളുകൾ വിതരണം ചെയ്യുന്നതിനായി തങ്ങളുടെ കേബിൾ ബിസിനസ്സ് ഓർഡറുകൾ നേടിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

നിലവിൽ കെ‌ഇ‌സി ഇന്റർനാഷണലിന്റെ ഓർഡർ ബുക്ക് 8,400 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്.

പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, റെയിൽവേ, സിവിൽ, അർബൻ ഇൻഫ്രാസ്ട്രക്ചർ, സോളാർ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈനുകൾ, കേബിളുകൾ എന്നി മേഖലകളിൽ കെഇസി ഇന്റർനാഷണലിന് സാന്നിധ്യമുണ്ട്. കമ്പനി നിലവിൽ 30-ലധികം രാജ്യങ്ങളിൽ അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നു.

X
Top