ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കെല്ലോഗ് ഇന്ത്യയ്ക്ക് 103 കോടിയുടെ ലാഭം

മുംബൈ: 2022 സാമ്പത്തിക വർഷത്തിൽ കെല്ലോഗ് ഇന്ത്യയുടെ അറ്റാദായം 43 ശതമാനം വർധിച്ചതായി ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ ലഭ്യമായ രേഖകൾ കാണിക്കുന്നു. കെല്ലോഗ്‌സ് ബ്രാൻഡിന് കീഴിൽ റെഡി-ടു-ഈറ്റ് ധാന്യങ്ങളും മറ്റ് ഭക്ഷണങ്ങളും വിൽക്കുന്ന കമ്പനിയാണ് കെല്ലോഗ് ഇന്ത്യ.

2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 103 കോടി രൂപയാണ്. ഈ കാലയളവിലെ കമ്പനിയുടെ മൊത്ത വരുമാനം 2021 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 1,185 കോടിയിൽ നിന്ന് 14 ശതമാനം ഉയർന്ന് 1,352 കോടി രൂപയായതായി രേഖകൾ വ്യക്തമാകുന്നു. യു‌എസ്‌എയിലെ കെല്ലോഗ്‌സ് കമ്പനിയുടെ ഉപസ്ഥാപനമാണ് കെല്ലോഗ് ഇന്ത്യ. ഈ വർഷമാദ്യം കമ്പനി പ്രശാന്ത് പെരെസിനെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചിരുന്നു.

യു.എസ്, കനേഡിയൻ, കരീബിയൻ ധാന്യ-പ്ലാന്റ് അധിഷ്‌ഠിത ബിസിനസുകൾ വിഭജിച്ച് മൂന്ന് സ്വതന്ത്ര കമ്പനികളായി മാറ്റുന്നതായി കെല്ലോഗ്‌സ് ജൂണിൽ പ്രഖ്യാപിച്ചിരുന്നു. കമ്പനിക്കും അതിന്റെ പങ്കാളികൾക്കും കൂടുതൽ തന്ത്രപരവും സാമ്പത്തികവുമായ ശ്രദ്ധാകേന്ദ്രം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഭജനമെന്ന് കമ്പനി പറഞ്ഞു.

X
Top