Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

അദാനിയുടെ 736 ദശലക്ഷം ഡോളറിന്റെ ഊര്‍ജ്ജ പദ്ധതി കരാര്‍ റദ്ദാക്കി കെനിയയിലെ ഹൈക്കോടതി

കെനിയ: അദാനിക്ക് കനത്ത തിരിച്ചടി. 736 ദശലക്ഷം ഡോളറിന്റെ ഊര്‍ജ്ജ പദ്ധതി റദ്ദാക്കി കെനിയയിലെ ഹൈക്കോടതി. കെനിയ ഇലക്ട്രിക്കല്‍ ട്രാന്‍സ്മിഷന്‍ കമ്പനിയും അദാനി എനര്‍ജി സൊല്യൂഷന്‍സും തമ്മിലുണ്ടാക്കിയ കരാറാണ് റദ്ദാക്കപ്പെട്ടത്.

ലോ സൊസൈറ്റി ഓഫ് കെനിയ എന്ന സംഘടനയാണ് 30 വര്‍ഷത്തേക്കുള്ള കരാറിനെതിരെ കോടതിയെ സമീപിച്ചത്. രാജ്യത്തിന്റെ വികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഊര്‍ജ്ജ പ്രതിസന്ധിക്കും കരാര്‍ പരിഹാരമാകുമെന്ന് ഊര്‍ജ്ജ മന്ത്രാലയം വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല.

ഇടപാട് ഭരണഘടനാ വിരുദ്ധമെന്നും നിബന്ധനകള്‍ രഹസ്യമാക്കി വെച്ചെന്നും പരാതിയില്‍ ലോ സൊസൈറ്റി ഓഫ് കെനിയ ആരോപിച്ചിരുന്നു.

കെനിയയിലെ പ്രധാന വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് ഇന്ത്യന്‍ അതിസമ്പന്നന് കെനിയയില്‍ രണ്ടാമത്തെ തിരിച്ചടി നേരിടുന്നത്.

ജോമോ കെന്യാറ്റ വിമാനത്താവളം വികസിപ്പിക്കാനുള്ള പദ്ധതിക്കൊപ്പമാണ് 30 വര്‍ഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശവും അദാനി ഏറ്റെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കെനിയയിലെ പ്രതിപക്ഷം അദാനിക്ക് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തി.

203 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണ കേസില്‍ സ്വിസ് ഏജന്‍സി അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷം അദാനി ഗ്രൂപ്പുമായി ഒപ്പിട്ട കരാറിലെ നിബന്ധനകള്‍ ഒളിപ്പിക്കാന്‍ കെനിയ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചിരുന്നു.

X
Top