ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിച്ചെന്ന് കേരളം

ന്യൂഡൽഹി: ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പള- പെൻഷൻ പരിഷ്കരണം സംബന്ധിച്ച രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മീഷൻ(Judicial pay commission) ശുപാർശകൾ നടപ്പാക്കിയെന്ന് കേരളം(Keralam).

നിലവിൽ സർവീസിലുള്ള ജുഡീഷ്യൽ ഓഫീസർമാർക്ക് 2016 മുതലുള്ള പരിഷ്കരിച്ച ശമ്പളം വിതരണം ചെയ്തുവെന്ന് കേരളം സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചു.

രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മീഷൻ ശുപാർശ ചെയ്ത 20 അലവൻസുകളും നൽകാൻ സർക്കാർ തീരുമാനിച്ചതായും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മീഷൻ ശുപാർശ നടപ്പാക്കാൻ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ട് കേരളവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സമയം നീട്ടിനൽകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഇതേത്തുടർന്നാണ് ശുപാർശ നടപ്പാക്കി എന്ന് വ്യക്തമാക്കി അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സുപ്രീംകോടതിക്ക് തത്സ്ഥിതി റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറാണ് സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.

2022-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2016 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളവും പെൻഷനും പരിഷ്കരിച്ചുവെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

വർധിപ്പിച്ച ശമ്പളവും പെൻഷനും പൂർണ്ണമായും വിതരണം ചെയ്തു. 2016-ന് മുമ്പ് വിരമിച്ച ജുഡീഷ്യൽ ഓഫിസർമാരുടെ പെൻഷനും വർധിപ്പിച്ചു. ഇവരുടെ കുടിശ്ശികയും വിതരണം ചെയ്തുവെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മീഷൻ 20 അലവൻസുകളാണ് ശുപാർശ ചെയ്തിരുന്നത്. ഈ ഇരുപത് എണ്ണവും ജുഡീഷ്യൽ ഓഫീസർമാർക്ക് അനുവദിക്കാൻ തീരുമാനിച്ചതായും കേരളം സുപ്രീംകോടതിയെ അറിയിച്ചു.

ഇതിൽ 18 എണ്ണത്തിന്റെ ബില്ലുകൾ ഉൾപ്പടെ ഹാജരാക്കിയാൽ ഉടൻ തന്നെ പണം അകൗണ്ടിലേക്ക് കൈമാറുമെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

X
Top