Alt Image
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന് വമ്പന്‍ പദ്ധതികള്‍പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്ജനപ്രിയ പ്രഖ്യാപനങ്ങളില്ലാതെ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്ടൂറിസം മേഖലയുടെ പശ്ചാത്തല സൗകര്യത്തിന് പുതിയ പദ്ധതികൾസംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ദേശീയപാതാവികസനം: ഭൂമി ഏറ്റെടുത്ത തുക കേന്ദ്രത്തോട് ചോദിച്ച് കേരളം

തിരുവനന്തപുരം: ദേശീയപാതാവികസനത്തിന്റെ ബാധ്യതയുടെപേരിൽ കേന്ദ്രസർക്കാരുമായി കേരളം ഉടക്കുന്നു. കേന്ദ്രനിബന്ധന അംഗീകരിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കാൻ തയ്യാറായെങ്കിലും അതു ബാധ്യത സൃഷ്ടിച്ചെന്നാണ് സംസ്ഥാനത്തിന്റെ പരാതി.

ഭൂമി ഏറ്റെടുക്കലിന് 6769 കോടി വകയിരുത്തിയതിൽ 5580 കോടി ചെലവഴിച്ചുകഴിഞ്ഞു. ദേശീയപാതാ അതോറിറ്റിക്കു കൈമാറിയ തുക പൊതുകടത്തിൽ ഉൾപ്പെടുത്തിയതിനാൽ ചെലവഴിച്ച തുക കേന്ദ്രത്തോട് തിരിച്ചുചോദിക്കുകയാണ് കേരളം.

വായ്പയെടുത്താണ് 25 ശതമാനം തുക സംസ്ഥാനം കേന്ദ്രത്തിനു നൽകിയത്. ഈ ബാധ്യതയ്ക്കുപുറമെ, പദ്ധതിച്ചെലവ് കിഫ്ബി വഴിയായതിനാൽ ഈ തുക സംസ്ഥാനത്തിന്റെ പൊതുകടപരിധിയിൽ വരുമെന്നാണ് കേന്ദ്രസർക്കാർ വാദം. പൊതുകടത്തിൽ അത്രയും തുക കുറച്ചുമാത്രമേ കേരളത്തിനു വായ്പയെടുക്കാനാവൂ.

ഫലത്തിൽ, ദേശീയപാതാവികസനം വഴി 13,000 കോടിയിലേറെ രൂപയുടെ ബാധ്യതയായെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ, ഒന്നുകിൽ കേന്ദ്രം കൂടുതൽ കടമെടുക്കാൻ അനുവദിക്കുക, അല്ലെങ്കിൽ 25 ശതമാനം തുക തിരിച്ചുതരണമെന്നാണ് ആവശ്യം.

ഇനിയുള്ള ദേശീയപാതാവികസനത്തിൽ ഇളവ് നൽകാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി വാഗ്‌ദാനം ചെയ്തിരുന്നു. സ്ഥലമെടുപ്പിന് പണം നൽകേണ്ടെന്നും പകരം മണ്ണിന്റെയും കല്ലിന്റെയും റോയൽറ്റിയും നിർമാണവസ്തുക്കളുടെ ജി.എസ്.ടി.യും സംസ്ഥാനം ഒഴിവാക്കണമെന്നുമാണ് ധാരണ.

പ്രതിസന്ധിയുള്ളതിനാൽ കേരളം വിജ്ഞാപനമിറക്കിയിട്ടില്ല.

X
Top