
തിരുവനന്തപുരം: കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി.
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കിൽ നിക്ഷേപിച്ചതുൾപ്പെടെ എല്ലാ നിക്ഷേപങ്ങൾക്കും നിരക്കു മാറ്റം മാർച്ച് 01 മുതൽ ബാധകമാണ്.
റിസർവ് ബാങ്കിന്റെ ഷെഡ്യൂൾ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി നിശ്ചയിക്കുന്നത്. ഏകദേശം 35000 കോടി രൂപയാണ് സഹകരണ സ്ഥാപനങ്ങൾ കേരള ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ളത്.
കേരള ബാങ്ക് നിക്ഷേപ പലിശ കുറയ്ക്കുന്നതോടെ പ്രാഥമിക സംഘങ്ങൾ ഉൾപ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങളും പലിശ നിരക്ക് കുറയ്ക്കേണ്ടി വരും.