Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

സഹ.ബാങ്കുകള്‍ക്ക് റേറ്റിങ് നിശ്ചയിക്കാന്‍ കേരളബാങ്ക്

തിരുവനന്തപുരം: പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കവും പ്രവര്ത്തനവും വിലയിരുത്തി റേറ്റിങ് നിശ്ചയിക്കാന് കേരളബാങ്ക്. പ്രവര്ത്തനത്തിലെ കാര്യക്ഷമത, സാമ്പത്തികസ്ഥിതി, സാങ്കേതികമികവ്, എന്നിവ അടിസ്ഥാനമാക്കിയാകും റേറ്റിങ്.

സഹകരണ ബാങ്കുകളിലെ സാമ്പത്തിക പ്രതിസന്ധിയും നിക്ഷേപം തിരിച്ചുകൊടുക്കാനാകാത്ത സ്ഥിതിയും ആവര്ത്തിക്കുന്നതോടെയാണ്, വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാനുള്ള ഇടപെടൽ.

പ്രാഥമിക സഹകരണബാങ്കുകളുടെ അപ്പെക്സ് സ്ഥാപനമാണ് കേരളബാങ്ക്. എന്നാല്, ഈ ബാങ്കുകളില് നിയന്ത്രണാധികാരമൊന്നും കേരളബാങ്കിനില്ല. ഓഡിറ്റ്, ഇന്സ്പെക്ഷന് എന്നിവ നടത്തുന്നതും, ക്രമക്കേട് കണ്ടെത്തിയാല് അന്വേഷണിച്ച് നടപടിയെടുക്കുന്നതും സഹകരണവകുപ്പാണ്.

ബാങ്കുകളില് സാമ്പത്തിക അച്ചടക്കത്തിന് വഴിയൊരുക്കാനുള്ള പരോക്ഷ ഇടപെടലാണ് റേറ്റിങ് നിശ്ചയിക്കുന്നതിലൂടെ കേരളബാങ്ക് നടത്താനൊരുങ്ങുന്നത്.

നല്ല റേറ്റിങ്ങുള്ള പ്രാഥമിക ബാങ്കുകള്ക്ക് കൂടുതല് സാമ്പത്തിക സഹായം നല്കുകയും കേരളബാങ്കുമായി ചേര്ന്നുള്ള പദ്ധതിക്ക് പങ്കാളിയാക്കുകയും ചെയ്യും. ആറുമാസം കൂടുമ്പോള് റേറ്റിങ് പുനപ്പരിശോധിക്കും.

ഇത് പ്രാഥമിക ബാങ്കുകളുടെ പ്രവര്ത്തനം മെച്ചപ്പെടുത്താനും വീഴ്ചകള് കണ്ടെത്താനും കഴിയുന്ന നിരീക്ഷണ സംവിധാനമായി മാറുമെന്നാണ് കണക്കാക്കുന്നത്.

പ്രവര്ത്തനവും ബിസിനസും മെച്ചപ്പെടുത്താന് ഉയര്ന്ന റേറ്റിങ് നേടുകയെന്നത് പ്രാഥമിക ബാങ്കുകള്ക്കും അനിവാര്യമാകും.

X
Top