ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഐടി മേഖലയ്ക്ക് ബജറ്റിൽ 559 കോടി രൂപ

തിരുവനന്തപുരം: ഐടി മേഖലയ്ക്ക് 559 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കേരള ഐടി മിഷന് 127.37 കോടിരൂപയും കേരള സ്റ്റേറ്റ് ഐടി ഇന്ഫ്രാസ്ട്രക്ചര് ലിമിറ്റഡിന് 201 കോടി രൂപയും കെ ഫോണ് പദ്ധതിക്ക് 100 കോടി രൂപയും വകയിരുത്തി.

സ്പേസ് പാര്ക്കിന് 71.81 കോടിരൂപ പ്രഖ്യാപിച്ചു. കേരള സ്റ്റാര്ട്ട് അപ്പ് മിഷന് 120.52 കോടിയാണ് മാറ്റിവെച്ചത്. കൊച്ചി ടെക്നോളജി ഇന്നൊവേഷന് സോണിന് 20 കോടി. യുവജന സംരംഭകത്വ വികസന പരിപാടികള്ക്ക് 70.52 കോടി രൂപയും ഇതില് ഉള്പ്പെടുന്നു.

സ്റ്റേറ്റ് ഡാറ്റ സെന്ററിനായി 53 കോടി രൂപ വകയിരുത്തി. ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഐടി ആന്റ് മാനേജ്മെന്റിന്റെ ഉള്പ്പടെ ഡിജിറ്റല് യൂണിവേഴ്സിറ്റിയുടെ പ്രവര്ത്തനങ്ങള്ക്ക് 46.6 കോടി രൂപ നല്കും.

തിരുവനന്തപുരം ടെക്നോ പാര്ക്കിന് 26.6 കോടി രൂപ, കൊച്ചി ഇന്ഫോപാര്ക്ക് 35.75 കോടി രൂപ, കോഴിക്കോട് സൈബര് പാര്ക്കിന് 12.83 കോടി രൂപ എന്നിങ്ങനെയും വകയിരുത്തി.
കെഫോണ് പദ്ധതിക്ക് കീഴില് ഒരു നിയമസഭാ മണ്ഡലത്തില് 500 കുടുംബങ്ങള് എന്ന കണക്കില് അര്ഹരായ 70000 ബിപിഎല് കുടുംബങ്ങള്ക്ക് കെഫോണ് പദ്ധതികള്ക്ക് കീഴില് സൗജന്യ ഗാര്ഹിക ഇന്റര്നെറ്റ് നല്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

കണ്ണൂര് ഐടി പാര്ക്കിന്റെ നിര്മാണം ഈ വര്ഷം തന്നെ ആരംഭിക്കാന് കഴിയുമെന്ന് ധനമന്ത്രി വ്യക്തമാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ വര്ക്ക് ഫ്രം ഹോളിഡേ ഹോം പദ്ധതിക്കായി 10 കോടി രൂപയും ബജറ്റില് മാറ്റിവെച്ചു.

ഇതിന് പുറമെ സെമികണ്ടക്ടര് ടെസ്റ്റിങ് യൂണിറ്റുകള് സ്ഥാപിക്കുന്ന പദ്ധതിക്കായി 10 കോടി രൂപ. നേരിട്ട് ആയിരം പേര്ക്കും പരോക്ഷമായി 5000 പേര്ക്കുവരെ ജോലിസാധ്യതയുള്ള ഈ പദ്ധതിക്ക് 10 കോടി രൂപ.

X
Top