Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനം വര്ധിപ്പിക്കുമെന്ന് ധനമന്ത്രി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് വിശദീകരണം.

വിവിധ കാരണങ്ങളാല് വിപണിമൂല്യം വര്ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്ധിപ്പിക്കാന് 2022ല് ഫിനാന്സ് ആക്ടിലൂടെ നിയമനിര്മാണം നടപ്പിലാക്കിയിരുന്നു. ഇതിനായി വിശദമായ പഠനം നടത്തി മാനദണ്ഡം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

റിയല് എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് ഈ മേഖലയ്ക്ക് ഉത്തേജനം നല്കാന് നടപടികള്. തദ്ദേശസ്ഥാപനങ്ങളില് നിന്ന് കെട്ടിട നമ്പര് ലഭിച്ച ആറ് മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ്, അപ്പാര്ട്ട്മെന്റ് എന്നിവയ്ക്ക് മുദ്രവില അഞ്ച് ശതമാനമായി കുറച്ചിരുന്നു.

നിലവിലുള്ള മുദ്രവിലനിരക്കുകള് കണക്കിലെടുത്ത് അത് ഏഴ് ശതമാനമായി പുതുക്കി നിശ്ചയിച്ചു.
ഒരു ആധാരം രജിസ്റ്റര് ചെയ്തതിന് ശേഷം മൂന്ന് മാസത്തിനകമോ ആറ് മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങള്ക്ക് നിലവിലുള്ള അധികമുദ്രവിലകള് ഒഴിവാക്കും.

X
Top