തിരുവനന്തപുരം: സംസ്ഥാനത്തെ മൈനിങ്ങ് ആന്റ് ജിയോളജി മേഖലയില് ഏഴ് പരിഷ്കരണങ്ങള് നടപ്പാക്കുമെന്ന് ധനമന്ത്രി. ഈ പരിഷ്കരണങ്ങളിലൂടെ നികുതിയേതര വിഭാഗത്തില് 600 കോടി രൂപയാണ് സര്ക്കാര് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
- മൈനര് ധാതുക്കളുടെ എല്ലാ വിഭാഗങ്ങളിലും റോയല്റ്റി പരിഷ്കരണം
- പാറകളുടെ തരവും വലിപ്പവും അടിസ്ഥാനമാക്കി ഗ്രൈനറ്റ്, ഡൈമന്ഷണല് കല്ലുകള് എന്നിവയ്ക്ക് വ്യത്യസ്ത വില സംവിധാനം.
- ധാതുക്കളുടെ മൂല്യത്തിനനുസരിച്ച് ഒറ്റനിരക്ക് സംവിധാനം.
- അനധികൃത ഖനനവും അനുബന്ധ പ്രവര്ത്തനങ്ങളും തടയാന് പിഴ നിരക്കില് പരിഷ്കരണം.
- റോയല്റ്റി പെയ്മെന്റ് ചരക്ക് വാഹനത്തിന്റെ ശേഷി അടിസ്ഥാനമാക്കി നിര്ണയിക്കുന്നതിന് പകരം യഥാര്ഥ ഉപയോഗത്തെ അടിസ്ഥാനമാക്കി നിശ്ചയിക്കും.
- സര്ക്കാര് ഭൂമിയുടെ പാട്ടവാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കും.
7.നിലവിലുള്ള കോപൗണ്ടിങ് സംവിധാനം നിര്ത്തലാക്കി അളവിനെ അടിസ്ഥാനമാക്കി റോയല്റ്റി കണക്കിലാക്കും.