ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

കേരളാ ബജറ്റ് 2024: കെ റെയില് അടഞ്ഞ അധ്യായമമല്ലെന്ന് ധനമന്ത്രി; തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ വരും

തിരുവനന്തപുരം: കെ റെയിലുമായി സര്ക്കാര് മുന്നോട്ട് തന്നെയാണെന്ന് സംസ്ഥാന ബജറ്റില് ധനമന്ത്രി കെ.എന് ബാലഗോപാല്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്ക്കാറിന്റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രോയുടെ കാര്യത്തില് കേന്ദ്രത്തിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വന്ദേഭാരത് എക്‌സ്പ്രസുകള് വന്നതോടുകൂടി സംസ്ഥാനസര്ക്കാരിന്റെ നിലപാടിലെ ശരി ജനങ്ങള്ക്കുമാത്രമല്ല മുഖ്യധാര മാധ്യമങ്ങള്ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില് വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത.

ട്രെയിന് യാത്രക്കാര് വലിയ ദുരിതത്തിലാണ്. റെയില്വേ വഴിയുള്ള ചരക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്. കേരളത്തിന്റെ വളര്ച്ചയ്‌ക്കൊപ്പം റെയില്വേയ്ക്ക് ഓടിയെത്താനാകുന്നില്ല.

നിലവിലുള്ള റെയില്പാതകളുടെ നവീകരണവും വളവുനികര്ത്തലും ഡബിള് ലൈനിങും പൂര്ത്തിയാകുന്നതോടൊപ്പം പുതിയ ഹൈസ്പീഡ് പാത കൂടി വരേണ്ടത് മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണ്.’

‘അതിവേഘ ട്രെയിന് യാത്രക്കാര്ക്കുള്ള കെ റെയില് പദ്ധതികള് നടപ്പിലാക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര സര്ക്കാറുമായുള്ള കൂടിയാലോചനകള് തുടരുകയാണ്’, ധനമന്ത്രി പറഞ്ഞു.

X
Top