
തിരുവനന്തപുരം: തൃശ്ശൂര്, കോഴിക്കോട്, തിരുവനന്തപുരം ജില്ലയില് പ്രവര്ത്തിച്ചുവരുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് 6.62 കോടി അനുവദിച്ചു. പകര്ച്ചവ്യാധി നിയന്ത്രണ പരിപാടികള്ക്കായി 12 രൂപ കോടിയും സാംക്രമികേതര രോഗങ്ങളുടെ നിയന്ത്രണ പരിപാടികള്ക്കായി 11.93 കോടി രൂപയും വകയിരുത്തി.
ആദിവാസി മേഖലകളിലെയും തീരപ്രദേശങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിനായി ലഹരിവിമുക്ത കേന്ദ്രങ്ങള് ആരംഭിക്കുന്നതിനായി 10 കോടി രൂപയും കനിവ് പദ്ധതിക്ക് 315 ആംബുലന്സുകളുടെ പ്രവര്ത്തനത്തിനായി 80 കോടി രൂപയും സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രികളില് പുതുതായി ഡയാലിസിസ് യൂണിറ്റുകള് സ്ഥാപിക്കുന്നതിനായി 9.88 കോടിയും വകയിരുത്തി.
കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില് വന് കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. കിഫ്ബി വഴി ആയിരക്കണക്കിന് കോടി രുപയുടെ നിര്മ്മാണ പ്രവര്ത്തനങ്ങള് സര്ക്കാര് ആശുപത്രികളില് നടപ്പിലായി.
കരള്മാറ്റം, ഹൃദയമാറ്റം തുടങ്ങി സങ്കീര്ണമായ ശസ്ത്രക്രിയകള് ജില്ലാ ആശുപത്രിയില് വരെ നടക്കുകയാണ്. ഡയാലിസിസ് താലൂക്ക് ആശുപത്രികളില് വരെ സര്വ്വ സാധാരണമായിരിക്കുന്നു. സ്വകാര്യ ആശുപത്രികളുമായി താരതമ്യം ചെയ്യുമ്പോള് വലിയ സാമ്പത്തിക ലാഭമാണ് ഉണ്ടാകുന്നത്.
സര്ക്കാര് ആശുപത്രികളിലേക്ക് ഒരു തുക നല്കാന് നിരവധിപേര് സന്നദ്ധരാണ്. എന്നാല് ആരോഗ്യമേഖലയില് ഇതിനൊരു സംവിധാനമില്ല. ഇത്തരത്തില് ആശുപത്രികളുമായി ബന്ധപ്പെട്ട് തുകകള് നല്കാന് തയ്യാറാവുന്നവര്ക്കായി ആരോഗ്യ സുരക്ഷാഫണ്ട് എന്നൊരു സര്ക്കാര് സംവിധാനം തുടങ്ങും. ഇത് പിന്നീട് വിശദമായി അറിയിക്കും.
ആയുഷ്മാന് ഭാരത് പദ്ധതിക്ക് കീഴില് സ്കൂള് ഹെല്ത്ത് ആന്റ് വെല്നസ് പ്രോഗ്രാം എന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചു.
എല്.പി, യു.പി, എച്ച്.എസ്, എച്ച്.എച്ച്.എസ്. വിഭാഗങ്ങളിലായി 16240 സ്കൂളുകളിലെ 60 ലക്ഷത്തോളം കുട്ടികള്ക്ക് പ്രദേശത്തെ പിഎച്ച്.സികളുടെ ആഭിമുഖ്യത്തില് ആരോഗ്യ പരിശോധനയും അത് സംബന്ധിച്ച് ഇലക്ട്രോണിക് ഡാറ്റാബേസ് തയ്യാറാക്കല്, ഫസ്റ്റ് എയ്ഡ് പരിശീലനം എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.
50 ശതമാനം എല്പി സ്കൂളുകളില് നാഷണല് ഹെല്ത്ത് മെഷിന്റെ ആഭിമുഖ്യത്തിലും 12ാം ക്ലാസ് വരെയുള്ള മറ്റു സ്കൂളുകളില് സംസ്ഥാനം നടപ്പിലാക്കുന്ന സ്ക്കൂള് ഹെല്ത്ത് ആന്റ് വെല്നസ് പ്രോഗ്രാമിന്റെ ആദ്യഘട്ടത്തിനായി 3.1 കോടി രൂപ വകയിരുത്തി.
നാഷണല് ഹെല്ത്ത് പദ്ധതിയുടെ സംസ്ഥാന വിഹിതമായ 465 കോടി രൂപ പിഎം ആയുഷ്മാനായി 25 കോടി രൂപയും വകയിരുത്തി. വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ആരോഗ്യമേഖലയില് നടപ്പിലാക്കുന്ന ഇ-ഹെല്ത്ത് പദ്ധതിക്കായി 77.6 കോടി രൂപ വകയിരുത്തി.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കണ്ണൂര്, പത്തനംതിട്ട എന്നിവിടങ്ങളിലെ ലാബോട്ടറികള് നവീകരിക്കുന്നതിനും പുതിയ ഉപകരണങ്ങള് വാങ്ങുന്നതിനുമായി ഏഴുകോടിയും ഡ്രഗ്സ് കണ്ട്രോള് 5.52 കോടിയും നീക്കിവെച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് കീഴില് 222 സര്ക്കാര് ആശുപത്രികളും 364 സ്വകാര്യ ആശുപത്രികളും ഉള്പ്പെടെ 566 ആശുപത്രികളാണുള്ളത്.
ഭിന്നശേഷിക്കാരും ട്രാന്സ്ജന്റേഴ്സും ഉള്പ്പെടെ 42,45 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്ക്ക് ആരോഗ്യസുരക്ഷ ഇതുവഴി ഉറപ്പുവരുത്തുന്നു. 22.22 ലക്ഷം കുടുംബങ്ങള്ക്ക് സേവനം ലഭ്യമാക്കാന് വേണ്ടി മാത്രമാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. ഇത് പദ്ധതിയുടെ ആകെ ചിലവിന്റെ 10 ശതമാനത്തില് താഴെ മാത്രമാണ്.
2024-25 കാരുണ്യ പദ്ധതിയുടെ നടത്തിപ്പിനായി 678.54 കോടി രൂപ വകയിരുത്തി.
കാസര്ഗോഡ്, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലായി അഞ്ച് പുതിയ നഴ്സിങ് കോളേജുകള് ആരംഭിക്കും.
സംസ്ഥാനത്തെ ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ ആകെ വികസനത്തിനായി 401.24 കോടി വികയിരുത്തി.