കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കേരളാ ബജറ്റ് 2024: ക്ഷേമപെൻഷൻ തുക വർധിപ്പിക്കില്ല; കൃത്യമായി നൽകാൻ നടപടികൾ

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്ഷന് കൃത്യമായി വിതരണം ചെയ്യാനുള്ള ശ്രമങ്ങളിലാണ് സര്ക്കാരെന്ന് ധനമന്ത്രി. സാമ്പത്തിക പ്രതിസന്ധി കടുത്ത സാഹചര്യത്തില് ഇക്കുറി പെന്ഷനില് വര്ധനവ് പ്രഖ്യാപിച്ചിട്ടില്ല.

പെന്ഷന് കൃത്യമായി നല്കാന് സംസ്ഥാന സര്ക്കാര് ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്രസര്ക്കാരിന്റെ ചില നടപടികള് മൂലം അത് വൈകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്ത്തു.

സംസ്ഥാനത്തെ 62 ലക്ഷം ആളുകള്ക്കാണ് സര്ക്കാര് സാമൂഹിക സുരക്ഷാപെന്ഷന് നല്കുന്നത്. രാജ്യത്ത് ഏറ്റവും മികച്ച നിരക്കില് പെന്ഷന് നല്കിവരുന്ന സംസ്ഥാനമാണ് കേരളം. പ്രതിമാസം 1600 രൂപ നിരക്കില് പെന്ഷന് നല്കുന്നതിനായി പ്രതിവര്ഷം വേണ്ടിവരുന്നത് 9000 കോടി രൂപയാണ്.

സാമൂഹികക്ഷേമ പെന്ഷന് നല്കുന്നതിനായി നാമമാത്രമായ സഹായമാണ് കേന്ദ്രം നല്കുന്നത്. അതുപോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയാണുള്ളത്. എങ്കിലും അടുത്തവര്ഷം കൃത്യമായി സാമൂഹിക പെന്ഷന് വിതരണം ചെയ്യാനുള്ള നടപടികള് സര്ക്കാര് സ്വീകരിക്കും.

കേന്ദ്രനയം മൂലമാണ് സംസ്ഥാനത്തെ ക്ഷേമപെന്ഷന് വിതരണം കൃത്യമായി വിതരണം ചെയ്യുന്നതില് വീഴ്ച സംഭവിക്കുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചു.

പെന്ഷന് കമ്പനിയിലൂടെ പുതിയതായി പെന്ഷന് സമാഹരണം നടത്തി ക്ഷേമപെന്ഷന് സമയബന്ധിതമായി ജനങ്ങളിലേക്ക് എത്തിക്കാന് കേന്ദ്രസര്ക്കാര് അനുവദിക്കുന്നില്ല. പെന്ഷന് കമ്പനിയുടെ ഈ ധനസമാഹരണത്തെ സര്ക്കാരിന്റെ പൊതുകടമായി കണക്കാക്കി പെന്ഷന് വിതരണത്തിന് തടസ്സങ്ങള് സൃഷ്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം സാമൂഹ്യസുരക്ഷിതത്വം ക്ഷേമ മേഖലയ്ക്ക് 553.31 കോടി രൂപ മാറ്റിവെയ്ക്കുമെന്ന്‌ മന്ത്രി പ്രഖ്യാപിച്ചു. ഉത്തരമലബാറിലെ ആചാരസ്ഥാനീയര്ക്കും കോലാധികാരികള്ക്കും നല്കിവരുന്ന പ്രതിമാസ ധനസഹായം 1400 രൂപയില് നിന്ന് 1600 രൂപയാക്കി വര്ധിപ്പിച്ചിട്ടുണ്ട്.

അംഗനവാടി ജീവനക്കാര്ക്കായി പ്രത്യേക ഇന്ഷുറന്സ് പദ്ധതിയും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. 1.2 കോടി രൂപയാണ് ഇതിനായി മാറ്റിവെയ്ക്കുക.

X
Top