സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

കേരള ചിക്കൻ പദ്ധതി: 200 കോടി രൂപയുടെ വിൽപ്പനയുമായി കുടുംബശ്രീ

കൊച്ചി: കേരള ചിക്കൻ പദ്ധതി ആരംഭിച്ചിട്ട് ഇതുവരെയായി കുടുംബശ്രീ നേടിയത് 200 കോടി രൂപയുടെ വിറ്റുവരവ്. 2019 മുതലാണ് കുടുംബശ്രീ വഴി നേരിട്ട് ചിക്കൻ വിൽപ്പന ആരംഭിച്ചത്. ഈ കാലയളവിൽ 1.81 കോടി കിലോ ചിക്കനാണ് വിൽപ്പന നടത്തിയത്. ദിവസം ശരാശരി 25,000 കിലോ ചിക്കൻ വിപണിയിൽ എത്തിക്കുന്നുണ്ട്.

നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ഒൻപതു ജില്ലകളിലാണ് കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഒക്ടോബറോടെ കണ്ണൂരിലും പദ്ധതി ആരംഭിക്കും.

അടുത്ത സാമ്പത്തിക വർഷം കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി 115 ഔട്ട്‌ലെറ്റുകളും 345 ഫാമുകളും ആരംഭിച്ചിട്ടുണ്ട്.

കൂടുതൽ ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതോടെ ഔട്ട്‌ലെറ്റുകളുടെയും ഫാമുകളുടെയും എണ്ണം ഉയർത്താനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

മിതമായ വിലയിൽ കോഴിയിറച്ചി ലഭ്യമാക്കുക, കുടുംബശ്രീ വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്.

സംസ്ഥാനത്ത് ഒരു മാസം ഏതാണ്ട് ആറുകോടി കിലോ ചിക്കന്റെ ആവശ്യമുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ആവശ്യം നിറവേറ്റാനായുള്ള ഉത്പാദനം ഇവിടെ ഇല്ല. അയൽ സംസ്ഥാനത്തെയാണ് ആശ്രയിക്കുന്നത്.

ഏതാണ്ട് 60 ശതമാനവും അയൽ സംസ്ഥാനത്തുനിന്നാണ് എത്തിക്കുന്നത്. രണ്ടര ശതമാനത്തോളം സംസ്ഥാനത്തെ സർക്കാർ ഏജൻസികളുടെ സംഭാവനയാണ്.

ബാക്കി സംസ്ഥാനത്തെ സ്വകാര്യ ഏജൻസികളാണ് ലഭ്യമാക്കുന്നത്.

X
Top