ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ധനകാര്യവിഷയങ്ങളില്‍ യോജിച്ച നിലപാട് രൂപവത്കരിക്കാന്‍ സമ്മേളനം വിളിച്ച് കേരളം

തിരുവനന്തപുരം: കേരളത്തിന്റെ(Kerala) താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഉതകുന്ന മൊമ്മോറാണ്ടം അടക്കം തയ്യാറാക്കുന്നതിനും അത് പതിനാറാം ധനകാര്യ കമ്മീഷനു(Finance Commission) മുമ്പാകെ അവതരിപ്പിക്കുന്നതിനും വിവിധ തലങ്ങളിലെ ആശയ വിനിമയങ്ങള്‍ക്കാണ് സംസ്ഥാന സർക്കാർ നേതൃത്വം നല്‍കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍(KN Balagopal).

ധനകാര്യ വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ യോജിച്ച നിലപാട് രൂപവത്കരിക്കാൻ ചർച്ചാസമ്മേളനം വിളിച്ചുചേർക്കാൻ കേരള സർക്കാർ തീരുമാനിച്ചുവെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

സംസ്ഥാനങ്ങള്‍ നേരിടുന്ന വികസന- ധനകാര്യ പ്രശ്നങ്ങള്‍ പതിനാറാം ധനകാര്യ കമ്മീഷൻ മുമ്പാകെ അവതരിപ്പിക്കുന്നത് സംബന്ധിച്ച ആശയരൂപവവത്കരണമാണ് സമ്മേളനത്തിന്റെ പ്രധാനലക്ഷ്യം.

വിവിധ സംസ്ഥാനങ്ങള്‍ക്കും ഇത്തരത്തില്‍ സാമ്പത്തിക വിവേചനം നേരിടേണ്ടിവരുന്നു. ഇക്കാര്യങ്ങളെല്ലാം ചർച്ചയുടെ ഭാഗമാകും. പൊതുനിലപാടുകളുടെ ആവശ്യകത സംബന്ധിച്ച ധാരണകള്‍ക്കും സമ്മേളനം വേദിയാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ധനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബർ 12ന് തിരുവനന്തപുരത്താണ് ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നത്. തമിഴ്നാട്, കർണാടക, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

12-ന് രാവിലെ 10-ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അധ്യക്ഷനാകും.

തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനമന്ത്രി ഹർപാല്‍ സിങ് ചീമ, തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ സംസാരിക്കും.

അഞ്ച് സംസ്ഥാനങ്ങളിലെയും ധനകാര്യ സെക്രട്ടറിമാർ ഉള്‍പ്പെടെ ഉദ്യോഗസ്ഥരും പങ്കെടുക്കും.

X
Top