കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ധനക്കമ്മിഷൻ രണ്ടാംഗഡു കേരളത്തിന് നൽകാതെ കേന്ദ്രം

ന്യൂഡല്‍ഹി: തദ്ദേശസ്ഥാപനങ്ങൾക്ക് 15-ാം ധനകാര്യ കമ്മിഷൻ ശുപാർശപ്രകാരം നൽകേണ്ട 600 കോടിയോളം രൂപയുടെ ഗ്രാന്റ് കേരളം കണക്കുനൽകാത്തതിനാൽ കേന്ദ്രസർക്കാർ തടഞ്ഞുവെച്ചു.

മറ്റു സംസ്ഥാനങ്ങൾക്ക് തുക നൽകിത്തുടങ്ങിയെങ്കിലും കേരളത്തിന്റെ കണക്ക് കിട്ടാത്തതിനാൽ തടഞ്ഞുവെച്ചെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

14-ാം ധനകാര്യ കമ്മിഷൻ ശുപാർശപ്രകാരം 3774 കോടി രൂപ കേരളത്തിന് കേന്ദ്രം നൽകി. 15-ാം ധനകാര്യ കമ്മിഷന്റെ തുക കിട്ടാൻ സാമ്പത്തികവർഷത്തിനുള്ളിൽ ഈ തുക ചെലവഴിക്കണം.

നീക്കിയിരിപ്പ് ആകെ തുകയുടെ 10 ശതമാനംവരെ മാത്രമേ ഉള്ളൂവെങ്കിൽ സത്യവാങ്മൂലം നൽകിയാൽ കേന്ദ്രം തുക നൽകും. എന്നാൽ, സത്യവാങ്‌മൂലമോ തുക ചെലവഴിച്ചതിന്റെ കണക്കോ കേരളം നൽകിയില്ല.

15-ാം ധനകാര്യ കമ്മിഷന്റെ ആദ്യഗഡു വിവിധ സംസ്ഥാനങ്ങൾക്ക് ഓഗസ്റ്റിലാണ് കേന്ദ്രം നൽകിയത്. പലതവണ കണക്കിനായി പഞ്ചായത്തീരാജ് മന്ത്രാലയം സംസ്ഥാനത്തെ ബന്ധപ്പെട്ടിട്ടും ചെലവഴിച്ചതിന്റെ സർട്ടിഫിക്കറ്റ് നൽകിയില്ല.

മിച്ചമുള്ള കണക്കുനൽകിയാൽ മതിയെന്നറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. പിന്നീട് പഞ്ചായത്ത് രംഗത്തെ കേരളത്തിന്റെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് ആദ്യഗഡുവായ 630 കോടി നവംബർ അവസാനം കൈമാറി.

252 കോടി ഉപാധിരഹിത ഫണ്ടായും 378 കോടി കുടിവെള്ള-ശുചിത്വ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി വിഹിതമായുമാണ് നൽകിയത്.

രണ്ടാംഗഡു നൽകണമെങ്കിൽ 14-ാം ധനകാര്യ കമ്മിഷൻ തുക ചെലവഴിച്ചതിന്റെ കണക്ക് നൽകണമെന്ന് സംസ്ഥാനത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ചെലവഴിച്ച കണക്കില്ലെങ്കിലും ചെലവഴിച്ചോളാമെന്ന സർട്ടിഫിക്കറ്റെങ്കിലും നൽകിയാൽ മതിയെന്ന നിലപാടും കേന്ദ്രം സ്വീകരിച്ചു.

എന്നാൽ, ഇത്തരമൊരു സർട്ടിഫിക്കറ്റ് നൽകി ഉത്തരവാദിത്വമേറ്റെടുക്കാൻ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെന്നാണ് വിവരം. രണ്ടാംഗഡുവും 630 കോടിയോളം വരുമെന്നാണറിയുന്നത്. ആദ്യഗഡു പ്രത്യേക പരിഗണനയിൽ നൽകിയപോലെ രണ്ടാംഗഡു നൽകില്ലെന്ന നിലപാടിലാണ് കേന്ദ്രം.

എന്നാൽ ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് കിട്ടുന്നുണ്ടെന്നും എന്നാൽ, ജി.എസ്.ടി. നഷ്ടപരിഹാരം അഞ്ചുവർഷംകൂടി നീട്ടുക, വായ്പപ്പരിധി മൂന്നുശതമാനം തന്നെ അനുവദിക്കുക തുടങ്ങിയവയാണ് കേരളത്തിന്റെ ആവശ്യമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

X
Top