ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഓണക്കാലത്ത് കേരളം കുടിച്ചുതീര്‍ത്തത് 624 കോടി രൂപയുടെ മദ്യം

ന്യൂഡല്‍ഹി: ഓണത്തോടനുബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ കേരളം കുടിച്ചുതീര്‍ത്തത് 624 കോടി രൂപയുടെ മദ്യം. ഇതൊരു സര്‍വകാല റെക്കോര്‍ഡാണ്. കോവിഡും പ്രളയവും കാരണം തണുത്തുപോയ ആഘോഷ ‘സ്പിരിറ്റ്’ ഇത്തവണ സംസ്ഥാനം തിരിച്ചുകത്തിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെള്ളപ്പൊക്കം കാരണം 2018,19 വര്‍ഷങ്ങളില്‍ ആഘോഷം ഒലിച്ചുപോയപ്പോള്‍ 2020,21 വര്‍ഷങ്ങളില്‍ കോവിഡ് ആയിരുന്നു ജനങ്ങളെ അകറ്റിയത്. എന്നാല്‍ ഇത്തവണ ഉത്രാട ദിവസം മാത്രം 117 കോടി രൂപയുടെ മദ്യം സംസ്ഥാനത്ത് ഒഴുകി. കഴിഞ്ഞവര്‍ഷം തിരുവോണ ദിവസങ്ങളില്‍ 529 കോടിരൂപയുടേത് മാത്രമായിരുന്നു വില്‍പ്പന.

ഉത്രാടത്തില്‍ 85 കോടി രൂപയുടെ മദ്യവും സംസ്ഥാനം അകത്താക്കി. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം സംസ്ഥാനത്തെ 15 വയസ്സിന് മുകളിലുള്ള 19.9% പുരുഷന്മാരും 0.2% സ്ത്രീകളും മദ്യം ഉപയോഗിക്കുന്നവരാണ്. രാജ്യവ്യാപകമായി പുരുഷന്മാരുടെയും സ്ത്രീകളുടെയും ഉപഭോഗം യഥാക്രമം 18.8%, 1.3% എന്നിങ്ങനെ ആയിരിക്കുമ്പോഴാണ് ഇത്.

സംസ്ഥാനത്ത് മദ്യ നികുതി വളരെ കൂടുതലുമാണ്. 100-150 രൂപ വിലയുള്ള ഒരു കുപ്പി റം ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ 600-800 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതുകൊണ്ടുതന്നെ മദ്യവും ലോട്ടറിയുമാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം.

കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മദ്യത്തില്‍ നിന്ന് ശരാശരി 14,000 കോടി രൂപയും ലോട്ടറിയില്‍ നിന്ന് 10,000 കോടി രൂപയുമാണ് കേരളം വാര്‍ഷിക വരുമാനം നേടിയത്. കഴിഞ്ഞ പത്ത് ദിവസത്തെ ഉത്സവ സീസണില്‍ നിന്നുള്ള മൊത്തം വരുമാനം 700 കോടി കവിയുമെന്ന് ബെവ്‌കോ അധികൃതരെ ഉദ്ദരിച്ച് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നിരുന്നാലും സെപ്തംബര്‍ 11 ന് ശേഷം മാത്രമേ കൃത്യമായ വിവരങ്ങള്‍ പുറത്തുവരൂ.

X
Top