ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേരളത്തില്‍ EV ചാര്‍ജിങ് നിരക്ക് തോന്നിയ പോലെ; കേന്ദ്രനിര്‍ദേശം അവഗണിച്ചു

തിരുവനന്തപുരം: കേന്ദ്ര മാർഗനിർദേശം നടപ്പാക്കാത്തതിനാല്‍ സംസ്ഥാനത്തെ ഇലക്‌ട്രിക് വാഹന ചാർജിങ് നിരക്കുകള്‍ തോന്നിയതുപോലെ. സംസ്ഥാനത്ത് യൂണിറ്റിന് 15 മുതല്‍ 23 രൂപവരെയാണ് ചാർജിങ്ങിന് വിവിധ കമ്പനികള്‍ ഈടാക്കുന്നത്.

ഇ.വി. ചാർജിങ് നിരക്കിന് പരിധിനിശ്ചയിക്കണമെന്ന കേന്ദ്രനിർദേശം കേരളം പാലിക്കാത്തതാണ് ഇതിനുകാരണം.

ചാർജിങ് സ്റ്റേഷനുകള്‍ക്ക് വൈദ്യുതി നല്‍കുന്ന വൈദ്യുതി വിതരണ കമ്പനികള്‍, എനർജി ചാർജ് (സിംഗിള്‍ പാർട്ട്) മാത്രമേ ഈടാക്കാവൂവെന്നാണ് കേന്ദ്രനിർദേശം.

എന്നാല്‍, സംസ്ഥാന വൈദ്യുതി ബോർഡ് എനർജി ചാർജിനൊപ്പം ‘ഫിക്സഡ്’ ചാർജും ഈടാക്കുന്നുണ്ട്. ഇതാണ് നിരക്കുകള്‍ ഉയരാൻ കാരണം. ചാർജിങ് നിരക്കിന് പരിധിനിശ്ചയിക്കേണ്ടത് സംസ്ഥാനസർക്കാരും ചാർജിങ് സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന വൈദ്യുതിനിരക്കില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന റെഗുലേറ്ററി കമ്മിഷനുമാണ്.

എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 2022-ല്‍ ഇറക്കിയ മാർഗനിർദേശപ്രകാരം വൈദ്യുതി വിതരണത്തിന് വരുന്ന ചെലവിന്റെ ശരാശരിയില്‍ കുറവായിരിക്കണം ചാർജിങ് സ്റ്റേഷനുകള്‍ക്കുള്ള വൈദ്യുതിനിരക്ക്.

ഇതുപ്രകാരമാണ് കേരളം യൂണിറ്റിന് 5.50 രൂപ നിശ്ചയിച്ചത്. വൈദ്യുതിബോർഡ് ചാർജിങ് കമ്പനികള്‍ക്ക് വൈദ്യുതി നല്‍കുന്നത് ഈ നിരക്കിലാണ്. എന്നാല്‍, ഇതിനൊപ്പം ഒറ്റവിഭാഗത്തിലേ (സിംഗിള്‍ പാർട്ട്) ഈ കമ്പനികളില്‍നിന്ന് നിരക്ക് ഈടാക്കാവൂ എന്ന നിർദേശവുമുണ്ടായിരുന്നു. ഇത് നടപ്പാക്കിയില്ല. പകരം എനർജി ചാർജിനൊപ്പം കിലോവാട്ടിന് 100 രൂപ നിരക്കില്‍ ഫിക്സഡ് ചാർജും ഈടാക്കുന്നു.

60 കിലോവാട്ടിന്റെ ചാർജിങ് സ്റ്റേഷന് ഫിക്സഡ് ചാർജിനത്തില്‍ മാസം 6000 രൂപ നല്‍കണം. ചാർജിങ്ങിനെത്തുന്ന ഉപഭോക്താക്കളില്‍നിന്നും ഈ തുക കണ്ടെത്താൻ കമ്പനികള്‍ നിരക്കുയർത്തുകയാണ്.

ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറുന്ന കമ്പനികള്‍ സ്വന്തം ആവശ്യത്തിന് സ്ഥാപിക്കുന്ന ചാർജിങ് സ്റ്റേഷനുകള്‍ക്കും ഫിക്സഡ് ചാർജുണ്ട്. സംസ്ഥാനത്ത് ചില ഫ്ളാറ്റുകളും ചാർജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇവരും ഫിക്സഡ് ചാർജ് നല്‍കണം.

പകല്‍നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്രം

സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് സെപ്റ്റംബർ 17-ന് നല്‍കിയ പുതിയ മാർഗനിർദേശത്തില്‍ പകല്‍ ഇ.വി. ചാർജിങ് നിരക്കുകള്‍ കുറയ്ക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു.

രാവിലെ ഒൻപതുമുതല്‍ വൈകീട്ട് നാലുവരെയാണ് ചാർജിങ് സ്റ്റേഷനുകള്‍ക്ക് നല്‍കുന്ന വൈദ്യുതിക്ക് നിരക്ക് കുറയ്ക്കാൻ ആവശ്യപ്പെട്ടത്.

2028 മാർച്ച്‌ 31 വരെ സിംഗിള്‍ പാർട്ട് താരിഫ് മാത്രമേ ഈടാക്കാവൂവെന്നും, വൈദ്യുതിവിതരണത്തിന് വരുന്ന ചെലവിന്റെ ശരാശരിക്ക് മുകളിലാകരുത് നിരക്കെന്നും നിർദേശമുണ്ട്.

X
Top