Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഐടി കയറ്റുമതിയിൽ കേരളം കുതിക്കുമെന്ന് പഠനറിപ്പോർട്ട്

കൊച്ചി: രണ്ടുവർഷത്തിനുള്ളിൽ കേരളത്തിന്റെ ഐ.ടി കയറ്റുമതി പുതിയ ഉയരങ്ങളിലെത്തുമെന്ന് പഠന റിപ്പോർട്ട്. ഇക്കാലത്ത് ഇന്ത്യയുടെ മൊത്തം ഐ.ടി കയറ്റുമതി വരുമാനം 35,000 ഡോളർ കവിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കോൺഫെഡറേഷൻ ഒഫ് ഓർഗാനിക് ഫുഡ് പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഏജൻസീസും എം.എസ്.എം.ഇ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലും തയ്യാറാക്കിയ കേരള നിക്ഷേപ വളർച്ചാ റിപ്പോർട്ടിലാണ് കേരളത്തിലെ ഐ.ടി പാർക്കുകളുടെ നിർണായക പങ്ക് വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളത്തിലെ ഐ.ടി ജീവനക്കാരുടെ എണ്ണം 88 ശതമാനം വർദ്ധനയോടെ 1,70,000 ൽ എത്തി. 2016ൽ ഇത് 90,000 ആയിരുന്നു. കഴിഞ്ഞ വർഷം 21,000 കോടി രൂപയുടെ കയറ്റുമതിയാണ് ഐ.ടി പാർക്കുകൾ നേടിയത്.

1,50,000 ജീവനക്കാർ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലാണ്.

കഴക്കൂട്ടം -കോവളം ദേശീയപാത ബൈപ്പാസിന്റെ ഇരുവശങ്ങളിലുമായി 764.19 ഏക്കർ സ്ഥലത്ത് സംസ്ഥാനത്തെ ആദ്യ ഐ.ടി ഇടനാഴി നിലവിൽവന്നു. നാലാംഘട്ടം പൂർത്തിയാകുമ്പോൾ ടെക്‌നോപാർക്ക് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐ.ടി പാർക്കാകും.

  • ശക്തി പകരുന്നത്
  • ഡിജിറ്റൽവത്കരണം
  • മികച്ച മാനവവിഭവശേഷി
  • ചടുലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ
  • സംസ്ഥാന സർക്കാരിന്റെ മികച്ച പിന്തുണ
  • വിപുലമായ ഡിജിറ്റൽ കണക്ടിവിറ്റി
  • ഇ ഗവേണൻസ്, കെ-സ്‌പേസ്,
  • ഗവേഷണവും നൂതനത്വവും പ്രോത്സാഹിപ്പിക്കൽ
  • ഐ.ടി സൗഹൃദ നയപരിപാടികൾ
  • പുതുതലമുറ ജോലികൾക്കുള്ള പ്രോത്സാഹനം

X
Top