
പൊതു മേഖലാ കാലിത്തീറ്റ നിര്‍മ്മാണ വിതരണ സ്ഥാപനമായ കേരള ഫീഡ്‌സ് വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിതരണക്കാർക്കുള്ള എസ്എംഎസ് സംവിധാനം ആരംഭിച്ചു.
കേരള ഫീഡ്‌സില്‍ നിന്നും കാലിത്തീറ്റയും മറ്റ് ഉല്‍പന്നങ്ങളും വാങ്ങുന്ന വിതരണക്കാർക്ക് ഉത്പന്നങ്ങൾ എത്തിക്കുന്ന വാഹനത്തിന്റെ നമ്പര്‍, ഡ്രൈവറുടെ മൊബൈൽ നമ്പര്‍, ചരക്ക് എത്തിച്ചേരുന്ന ഏകദേശ സമയം തുടങ്ങിയ വിവരങ്ങൾ എസ്എംഎസ് വഴി ലഭ്യമാകും.
കൂടാതെ ഓരോ ജില്ലയിലേയും മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍, റീജിയണല്‍ ഹെഡ്, ഫീല്‍ഡ് സ്റ്റാഫ്, യൂണിറ്റ് ഹെഡ്, ട്രാന്‍സ്പോര്‍ട്ടിങ് കോണ്‍ട്രാക്ടര്‍ എന്നിവരുടെ മൊബൈല്‍ നമ്പരും വിതരണക്കാരന്റെ മൊബൈലിലേക്ക് എസ്എംഎസ് ആയി ലഭിക്കും.
മാര്‍ച്ച് 28 മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്. ഏതെങ്കിലും കാരണവശാല്‍ വിതരണക്കാരന് നിശ്ചിത സമയത്തിനുള്ളില്‍ ഉത്പന്നങ്ങൾ ലഭിക്കാത്ത പക്ഷം ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക വഴി ഉത്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്താൻ കഴിയും.
കേരള ഫീഡ്സിന്റെ വിപണന ശൃംഖല ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സംവിധാനം ക്ഷീരകര്‍ഷകർക്ക് വളരെയേറെ സഹായകരമാവുമെന്ന് കേരള ഫീഡ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഷിബു എ. ടി. അറിയിച്ചു.