ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ലാഭം നാലിരട്ടി വർധിപ്പിച്ച് കെഎഫ്സി

തിരുവനന്തപുരം: സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ ലാഭത്തിൽ നാലിരട്ടി വർധന. 2021-22ൽ 13.20 കോടി രൂപയായിരുന്ന ലാഭം, 2022-23 ൽ 50.19 കോടി രൂപയായി ഉയർന്നു.

വായ്പാ ആസ്തി 4750.71 കോടി രൂപയിൽ നിന്നും 6529.40 കോടി രൂപയായി ഉയർന്നു. ആദ്യമായാണ് കെഎഫ്സിയുടെ വായ്പാ ആസ്തി 5000 കോടി രൂപ കടക്കുന്നത്.

കെഎഫ്സിയുടെ പലിശ വരുമാനത്തിൽ 38.46% വളർച്ച രേഖപ്പെടുത്തി 543.64 കോടി രൂപയായി വർധിച്ചു. മൊത്തവരുമാനം 518.17 കോടി രൂപയിൽനിന്നും 2023 മാർച്ച് 31 ൽ 694.38 കോടി രൂപയായി.

നിഷ്ക്രിയ ആസ്തി ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. മൊത്ത നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 3.27 ശതമാനത്തിൽനിന്ന് 3.11 ശതമാനമായി കുറഞ്ഞു. കൂടാതെ അറ്റ നിഷ്ക്രിയ ആസ്തി 1.28 ശതമാനത്തിൽ നിന്ന് 0.74 ശതമാനമായി കുറഞ്ഞു.

2022-23 സാമ്പത്തിക വർഷം സംരംഭകത്വത്തിന്‍റെ വർഷമായിരുന്നു. ഈ വർഷം ഏകദേശം 1.5 ലക്ഷം എംഎസ്എംഇകൾ രജിസ്റ്റർ ചെയ്തു. എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഫണ്ട് നൽകുന്നതിന് കെഎഫ്‌സി ഒരു നല്ല സമീപനമാണ് സ്വീകരിച്ചത്.

കൂടുതൽ വായ്പ നൽകാനായതും, മികച്ച വായ്പാ തിരിച്ചടവും കാരണം, വായ്പാ ആസ്തി ഉയർത്താനും വരുമാനം വർധിപ്പിക്കുന്നതിനും സാധിച്ചു. ഒരു ശതമാനത്തിൽ താഴെയുള്ള അറ്റ നിഷ്ക്രിയ ആസ്തി, ശക്തമായ അടിത്തറയെയാണ് സൂചിപ്പിക്കുന്നു.

ചില വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് പോലും നിഷ്ക്രിയ ആസ്തി കുറവുള്ള സ്ഥാപനം ആണ് കെഎഫ്സി- സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു.

സംസ്ഥാന സർക്കാർ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചതോടെ, കെഎഫ്സിയുടെ മൂലധന പര്യാപ്തത അനുപാതം കഴിഞ്ഞ വർഷത്തെ 22.41% ൽ നിന്ന് 25.58% ആയി മെച്ചപ്പെട്ടു. ഓഡിറ്റ് ചെയ്ത കണക്കുകൾ എല്ലാ വർഷവും ആദ്യം പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമാണ് കെഎഫ്സി.

കഴിഞ്ഞ വർഷം, എംഎസ്എംഇകൾക്ക് 8% മുതൽ പലിശ നിരക്കിൽ കെഎഫ്സി വായ്പ അനുവദിച്ചിരുന്നു.

ആർബിഐ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് ഉയർത്തിയിട്ടും അടിസ്ഥാന നിരക്ക് ഉയർത്താതെ തന്നെ കെഎഫ്സിക്ക് മികച്ച പ്രകടനം നേടാനായത് ശ്രദ്ധേയമാണെന്നും കൗൾ കൂട്ടിച്ചേർത്തു.

X
Top