രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

പ്രവാസി ബോണ്ടിറക്കാന്‍ കേരളത്തോട് ലോകബാങ്ക്

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയില് നിന്നും കരകയറാന് കേരളം ‘ഡയസ്പോറ ബോണ്ട്’ (പ്രവാസി ബോണ്ട്) നടപ്പാക്കണമെന്ന് ലോകബാങ്ക് നിര്ദേശം. ഗള്ഫ് ഉള്പ്പെടെയുള്ള രാജ്യങ്ങളിലുള്ള ലക്ഷക്കണക്കിനു മലയാളികളുടെ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കാനുള്ള സാധ്യത തേടണമെന്നാണ് പ്രവാസി ബോണ്ടിനെക്കുറിച്ച് പഠനം നടത്തിയ ലോകബാങ്ക് സാമ്പത്തികവിദഗ്ധന് ദിലീപ് രഥ മുന്നോട്ടുവെച്ച ആശയം.

സംസ്ഥാന സര്ക്കാര് പ്രതിനിധികളുമായി ഇക്കാര്യം സംസാരിച്ച അദ്ദേഹം ‘പ്രവാസി ബോണ്ട്’ പദ്ധതി ആവിഷ്കരിക്കാന് ലോകബാങ്കിന്റെ സഹായവും വാഗ്ദാനം ചെയ്തു. മാതൃഭുമിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1951 മുതല് ഇസ്രയേല് ഇതു നടപ്പാക്കുന്നുണ്ട്. ശ്രീലങ്ക, കെനിയ, ഗ്രീസ്, ഈജിപ്ത് തുടങ്ങിയവയാണ് ഡയസ്പോറ ബോണ്ട് പരീക്ഷിച്ചിട്ടുള്ള മറ്റു രാജ്യങ്ങള്. കേന്ദ്രസര്ക്കാര് മൂന്നുവട്ടം പരീക്ഷിച്ചു വിജയിച്ച ഈ ആശയം കേരളത്തില് പ്രായോഗിമാണെന്ന നിലപാടിലാണ് ആസൂത്രണ ബോര്ഡിലെ വിദഗ്ധര്.

വൈകാതെ ചീഫ് സെക്രട്ടറിതലത്തില് ആശയവിനിയമം നടത്തും. സര്ക്കാര് സന്നദ്ധത പ്രകടിപ്പിച്ചാല് പ്രവാസിബോണ്ടിനുള്ള രൂപരേഖ തയ്യാറാക്കാമെന്നാണ് ധാരണ. സംസ്ഥാനത്തെ എന്.ആര്.ഐ. നിക്ഷേപം മുന് വര്ഷം 2,36,000 കോടി രൂപയായിരുന്നു. ഈവര്ഷം ജൂണ് വരെയുള്ള കണക്കില് ഇത് 2,47,000 കോടിയായി.

ആകര്ഷകമായ പലിശ നല്കി ബോണ്ടിറക്കിയാല് നല്ല രീതിയില് വിഭവസമാഹരണം നടത്താന് സര്ക്കാരിനാവും. കേരളത്തിന്റെ തനതു വിഭവസമാഹരണത്തിന് പ്രവാസി ബോണ്ട് സഹായിക്കുമെന്ന് ആസൂത്രണബോര്ഡംഗം ഡോ. രവി രാമന് പറഞ്ഞു.

എന്നാല്, ‘പ്രവാസി ബോണ്ട്’ കേന്ദ്രം കടമെടുപ്പുപരിധിയില് ഉള്പ്പെടുത്തുമോയെന്നതില് വ്യക്തയില്ല. ഇങ്ങനെയൊരു വിഭവസമാഹരണം മറ്റൊരു സംസ്ഥാനവും ഇതുവരെ നടത്തിയിട്ടില്ല.

റിസര്വ് ബാങ്കിന്റേതടക്കമുള്ള അനുമതി ആവശ്യമുള്ളതിനാല് നിര്വഹണഘട്ടത്തില് മാത്രമേ ഇതില് വ്യക്തത വരൂ.

X
Top