ഭവന വില്‍പ്പനയില്‍ ഏഴ് ശതമാനം ഇടിവ്വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിയുന്നുആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നു

മാലിന്യത്തിൽനിന്ന് പ്രകൃതിവാതകം ഉൽപ്പാദിപ്പിക്കാൻ ബ്രഹ്മപുരത്ത് ബിപിസിഎൽ പ്ലാന്‍റ് വരുന്നു

തിരുവനന്തപുരം: മാലിന്യം സംസ്കരിച്ച് പ്രകൃതിവാതകം (കംപ്രസ്ഡ് ബയോഗ്യാസ്) നിർമിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ ബി.പി.സി.എലുമായി (ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡ്) ധാരണയായതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

ബി.പി.സി.എൽ. പ്രതിനിധികളുമായി മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, ചീഫ് സെക്രട്ടറി വി.പി. ജോയി എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

സർക്കാർ കൈമാറുന്ന സ്ഥലത്ത് ബി.പി.സി.എലിന്റെ ചെലവിൽ നിർമിക്കുന്ന പ്ലാന്റ് പരിപാലിക്കേണ്ട ഉത്തരവാദിത്വവും അവർക്കുതന്നെയായിരിക്കും. ഒരു വർഷംകൊണ്ട് പ്ലാന്റ് പ്രവർത്തനസജ്ജമാക്കാനാകുമെന്ന് ബി.പി.സി.എൽ. അറിയിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തുതന്നെ പ്ലാന്റ് സ്ഥാപിക്കാനാണ് നിലവിലെ ധാരണ.

മാലിന്യസംസ്കരണത്തിലൂടെ നിർമിക്കുന്ന പ്രകൃതിവാതകം, ബി.പി.സി.എലിന്റെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ഇതോടൊപ്പം ഉത്പാദിപ്പിക്കുന്ന ജൈവവളം വിപണനം ചെയ്യും.

പ്ലാന്റിലേക്കുള്ള തരംതിരിച്ച മാലിന്യം എത്തിക്കേണ്ടത് കോർപ്പറേഷനും മുനിസിപ്പാലിറ്റികളും ചേർന്നാകും.

കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരംകാണാനുള്ള സർക്കാർ ശ്രമങ്ങളിലെ നിർണായകചുവടുവെപ്പാകും ഈ തീരുമാനമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ഒരു വർഷത്തിനുള്ളിൽ പ്ലാന്റ് പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയിൽ വിൻഡ്രോ കമ്പോസ്റ്റ് സ്ഥാപിക്കാൻ സി.എസ്.ആർ. ഫണ്ടിൽനിന്ന് തുക നൽകാൻ ബിപിസിഎൽ മുമ്പുതന്നെ സന്നദ്ധത അറിയിച്ചിരുന്നു.

X
Top