
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ(gold rate) ഇന്നും കുറവ്. ഇന്ന് ഗ്രാമിന് 120 രൂപ കുറഞ്ഞു. ഇതോടെ വില 7080 രൂപയിലെത്തി. പവന് 960 രൂപ കുറഞ്ഞ് 56,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്.
കഴിഞ്ഞ ദിവസം ഗ്രാമിന് 100 രൂപ കുറഞ്ഞാണ് വില 7200 രൂപയിലെത്തിയത്. പവന് 57600 രൂപയിലാണ് വ്യാപാരം നടന്നത്.
നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു.
നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.
സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി.
58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.