ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള ആലോചന.

കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മണൽവാരാൻ അനുമതി നൽകാനാണ് ആലോചിക്കുന്നത്.

ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് മണൽ നിക്ഷേപം കണ്ടെത്തിയത്.

അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഔദ്യോഗിക മണൽവാരൽ എന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.

X
Top